ഇംഗ്ലീഷുകാരന്റെ ഭാരതീയ ഭാഷകളുടെ തർജ്ജിമകളിലൂടെ ഭാരത സംസ്ക്കാരം
പഠിക്കുന്ന സായിപ്പന്മാർക്കും മദാമ്മമാർക്കും ശരിയായ ഭാരതസംസ്ക്കാരം
മനസ്സിലാകില്ല. ബ്രിട്ടീഷുകാരന്റെ “മോഡേൺ എഡ്യുക്കേഷ”നിലൂടെ ഭാരത സംസ്ക്കാരം പഠിക്കുന്ന
നാടൻ സായിപ്പും മദാമ്മയും ഇന്നു ഭാരത സംസ്ക്കാരത്തിന്റെ ശരിയായ തത്വങ്ങൾ അറിയുന്നില്ല. അവർ അതേ “മോഡേൺ
എഡ്യുക്കേഷ”നിലൂടെ കടന്നുവന്നതിനാൽ, സ്വന്തം ഭാഷയിൽക്കൂടി സ്വന്തം സംസ്ക്കാരവും ആത്മീയ ശാസ്ത്രവും
പഠിക്കാൻ കഴിവില്ലാത്തവരും ആണു്. സ്വന്തം സംസ്ക്കാരത്തിലെ സാധാരണ സിദ്ധാന്തങ്ങൾ
പോലും എതെങ്കിലും പാശ്ചാത്യരായ സാമൂഹ്യശാസ്ത്രജ്ഞർ എന്നു സ്വയം നടിച്ചു
നടക്കുന്നവർ എഴുതിയതും പറയുന്നതും ആയ ഹീനമായ ശാസ്ത്രസത്യാഭാസങ്ങൾ നമ്മുടെ
ആത്മീയശാസ്ത്രം ആണെന്നും ആണവർ ധരിച്ചിരിക്കുന്നതു്.
അത്തരം ആഭാസങ്ങളാണു് സ്വന്തം പൈതൃകം എന്നു കരുതി, സ്വയം
അറിയുന്നില്ലാ എങ്കിലും അവർ അപകർഷതയിൽ മുങ്ങിയാണു് ജീവിക്കുന്നതും.
അക്കാരണത്താലാണവർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നു വാദിക്കുന്നതും.
ശബരിമലയിലെ
യുവതീ പ്രവേശനത്തെപ്പറ്റി ധാരാളം ചർച്ചകൾ നടന്നു, ഇന്നും നടക്കുന്നു. ഇത്രയെല്ലാം ചർച്ചകൾ നടന്നിട്ടും ശബരിമലയിൽ ആർത്തവപ്രായത്തിലുള്ള യുവതികൾ
കയറരുതെന്നു പറയുന്നതിന്റെ
ശരിയായ കാരണം അറിയാവുന്ന രണ്ടോമൂന്നോ വ്യക്തികളെ മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ. അവർ എഴുതിയതിലും
പറഞ്ഞതിലും മാത്രമേ അതിന്റെ ശരിയായ കാരണം (ശാസ്ത്രപരമായ കാരണം) കണ്ടുള്ളൂ, കേട്ടുള്ളൂ, വായിച്ചുള്ളൂ. അവർ യുവതികളും ആണു്. അവർ പറഞ്ഞതിലടിങ്ങിയിരുന്ന സത്യമായ
കാരണം അറിവില്ലാത്തവർ, അവർ പറഞ്ഞ കാര്യങ്ങൾ “അന്ധവിശ്വാസം” ആണെന്നു സ്ഥാപിക്കാനാണു്
ശ്രമിക്കുന്നതും. ഈ യുവതികൾക്കാർക്കും ശബരിമലയ്ക്കു ഇപ്പോൾ പോകയും വേണ്ടാ.
ബാക്കിയുള്ളതിൽ ശരിയായ കാരണം അറിവില്ലാത്തവരിൽ, എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടെന്നുള്ളതും ഒരു സത്യം
തന്നെ.
ഇതു്
ഒരു സ്ത്രീപുരുഷ വിഷയമേ അല്ല. എന്നാൽ യുവതികൾ പ്രവേശിക്കരുതെന്നു വാദിക്കുന്നവരിലും
പ്രവേശിക്കണം എന്നു വാദിക്കുന്നവരിലും ഭൂരിപക്ഷവും ഇതിനെ ഒരു സ്ത്രീപുരുഷ സമത്വവിഷയം
ആയിട്ടാണു് കാണുന്നതും. അനുകൂലിക്കുന്നവർ ചിലർ ഇതിനെ ഒരു “ശുദ്ധി-അശുദ്ധി” വിഷയം
ആയിട്ടാണു് കാണുന്നതു്. ആർത്തവം അശുദ്ധം അല്ലാ എന്നാണവർ വാദിക്കുന്നതു്. ഇതു
ശുദ്ധി-അശുദ്ധി” വിഷയം അല്ല. മറിച്ചു് “വൃത്തി-വൃത്തിയില്ലായ്മ” വിഷയം ആണു്. ആർത്തവ
സമയതു് വൃത്തിഹീനമായ ശരീരത്തിൽ നിന്നും തിരസ്ക്കറ്റരിക്കപ്പെട്ട വസ്തു സദാ
വെളിയിലേക്കു് ഒഴുകിക്കൊടിരിക്കുന്നതു് ശാരീരികമായി വൃത്തിയില്ലായ്മയാണെന്നു അല്പം അറിവുള്ള കൊച്ചു
കുഞ്ഞുങ്ങൾക്കു പോലും മനസ്സിലാകുന്ന കാര്യം ആണു്. മാനസികമായും വൃത്തിഇല്ലായ്മ തന്നെയാണു്.
കലുഷിതമായ മനസ്സ് ഒരിക്കലും ഏകാഗ്രമാക്കി ധ്യാനനിരതാകുവാൻ ഒരു മനുഷ്യ ജീവിക്കും സാദ്ധ്യവും
അല്ല. അതു് “മോഡേൺ സയൻസ്സു” പഠിച്ചിട്ടുള്ളവർക്കും പുരാതന ഭാരതത്തിലെ ശാസ്ത്രങ്ങൾ
പഠിച്ചിട്ടുള്ളവർക്കും മനസ്സിലാകുന്നതും ആണു്. (പഠിച്ചിട്ടുണ്ടെങ്കിലേ മനസ്സിലാകൂ.
ഇപ്പോഴത്തെ ചില അദ്ദ്യാപകരും ഡോക്ട്റേറ്റു കാരേയും പോലെ പകർത്തി എഴുത്തു വീരർക്കു
ഇതു മനസ്സിലായെന്നു വരില്ല.)
ഇതിന്റെ ഏറ്റവും
പ്രകടമായ ഉദാഹരണമാണു് ഇപ്പോൾ (2018 ഒക്റ്റോബർ മുതൽ) നടക്കുന്ന ആർത്തവ
പ്രായത്തിലുള്ള സ്ത്രീകൾ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന
ആചാരത്തിനെതിരേ നടന്ന വിധിയും അതിന്റെ പേരിൽ നടക്കുന്ന അയ്യപ്പഭക്തർ അല്ലാത്തവരുടെ
അയ്യപ്പദർശനത്തിനുള്ള ശ്രമവും അതിനെ ഏതു വിധവും നടത്തും എന്ന ചില രാഷ്ട്രീയ
നേതാക്കളുടെ പ്രവർത്തികളും പ്രസംഗങ്ങളും. (40) അബ്രാമീയ
religionsനോടുള്ള ഇടപഴകൽ കാരണം അവരുടെ വിശ്വാസങ്ങൾ പോലെ ശാസ്ത്രീയമായ അടിത്തറ
ഇല്ലാത്തവയാണു് നമ്മുടെ സനാതനധർമ്മ ശാസ്ത്രത്തിൽ അടിസ്ഥാനമാക്കിയുള്ള അറിവുകളും
എന്നും ഈ നേതാക്കളും അവരുടെ സാംസ്ക്കാരികമായി അന്ധരായ പിണിയാളുകളും കരുതുന്നു.
അവയിൽ ഏറ്റവും ക്ഷതം ഏൽപ്പിച്ചതു് ബ്രഹ്മവിദ്യ religions ആണെന്നുണ്ടായ തെറ്റിദ്ധാരണ ആണു്.
പ്രധാനമായും ബ്രഹ്മവിദ്യ religions ആയി വിഘടിപ്പിച്ചതിൽക്കൂടി ഭാരതീയർക്കുണ്ടായ തെറ്റിദ്ധാരണ
വിദേശികൾക്കു് അവരുടെ “മതാഗിരണ”ത്തിൽ അവരെ വളരെ സഹായിച്ചു. ഇന്നു നടക്കുന്ന ഈ
ശബരിമല കോലാഹലം തന്നെ ഒരു “മതാഗിരണ” ശ്രമം ആണു്.
അവിടെ പ്രവേശിക്കാൻ ശ്രമിക്കുന്നവർ ആരും തന്നെ അയ്യപ്പ ഭക്തരല്ല എന്നതിൽ
കൂടുതലായി അതിനൊരു തെളിവു വേണം എന്നു തോന്നുന്നില്ല.
ഇപ്പോൾ
ചിലരുടെ ധാരണ സ്ത്രീയുടെയും പുരുഷന്റെയും
ധർമ്മം രണ്ടു പക്ഷമായി നിന്നു പൊരുതുക ആണെന്നാണു തോന്നുന്നതു്. അവരുടെ വക്കുകൾ വായിക്കുമ്പോഴും കേൾക്കുമ്പോഴും അതാണു കിട്ടുന്ന വിവരം.
സുന്ദരവും സന്തോഷപൂർണ്ണവും സന്തുഷ്ടവും ആയ ഒരു കുടുംബവും, അങ്ങനെയുള്ള കുടുംബങ്ങളുടെ
കൂട്ടായ്മയായ നാടും ജനപദങ്ങളും രാഷ്ട്രങ്ങളും കെട്ടിപ്പടുക്കയാണു്
സ്ത്രീപുരുഷന്മാരുടെ ഏകീകൃതമായ ധർമ്മം. അതും ഒരു ജനായത്ത സവിധാനം ആണു്.
വ്യത്യസ്ഥമായ രണ്ടു കർമ്മങ്ങൾ ചെയ്യാൻ ചുമതലപ്പെട്ട രണ്ടു ഘടകങ്ങൾ. അവിടെ ആരും കൂടിയതും
കുറഞ്ഞതും അല്ല. തുല്ല്യപ്രാധാന്യം ഉള്ള വ്യത്യസ്ഥരായ രണ്ടു ഘടകങ്ങൾ. പ്രാധാന്യം
തുല്ല്യം എങ്കിലും വ്യക്തികൾ തുല്ല്യം അല്ല. അവരുടെ അറിവും കഴിവും പ്രായോഗിക
ബുദ്ധിയും അനുസരിച്ചു് അവരുടെ കർമ്മധർമ്മങ്ങളും വ്യത്യസ്ഥമായിരിക്കും. അവയെ
തുല്ല്യമാക്കിയാൽ അവരവരുടെ കർമ്മധർമ്മങ്ങൾ ശരിയാം വണ്ണം നടക്കാതെ പോകും. കുടുംബവും
നാടും ജനപദങ്ങളും രാഷ്ട്രങ്ങളും ലോകവും അഘിലാണ്ഡവും അവതാളത്തിലാകും. ഈ സത്യം
ഫെമിനിച്ചികളും പുരുഷമേധാവിത്വവാദികളും മനസ്സിലാക്കിയാൽ നന്നു. ഒരു സമൂഹം
(ഒന്നിലധികം വ്യക്തികൾ) ഒന്നായി കർമ്മധർമ്മങ്ങൾ നിർവഹിക്കുമ്പോൾ ഒരാൾ
നയിക്കേണ്ടതും ഉണ്ടു്. അതിനു കഴിവുള്ളവർ ചെയ്യുകയാണുത്തമം. എല്ലാ മന്ത്രിമാരും
പ്രധാനമന്ത്രിമാർ അല്ലല്ലോ? വ്യക്തികളുടെ അറിവും കഴിവും അനുസരിച്ചു്
ആകണം അതു്. അങ്ങനെ ഒന്നായി അവരവരുടെ കർമ്മ ധർമ്മങ്ങൾ ചെയ്യുക. അതാണു്
ഉന്നതിക്കുള്ള പാത.
അയ്യപ്പൻ
ബ്രഹ്മചാരിയാണ് സ്ത്രീകൾ വരുന്നത് ഇഷ്ടമല്ല എന്നു ബ്രാഹ്മണർ പറഞ്ഞതു് അവർക്കു മേല്ക്കോയ്മ
നേടാനകാം. അതിന്റെ പിന്നിലെ ശാസ്ത്രസത്യം സാധാരണ ജനങ്ങൾക്കു മനസ്സിലാകാത്തതിനാൽ അങ്ങനെ
പറഞ്ഞതും ആകാം. ഇപ്പോൾ സ്ത്രീകളെയെല്ലാം അവിടെ കയറ്റിയേ പറ്റൂ എന്നു ശഢിക്കുന്നവരും
അതേതരം മേല്ക്കോയ്മ നേടാനവേണ്ടിത്തന്നെ മാത്രം ആണു് ശ്രമിക്കുന്നതെന്നും സാമാന്യ ബുദ്ധിയുള്ള
ആർക്കും മനസ്സിലാക്കാം. അതു മനസ്സിലാക്കിയാൽ നന്നായിരിക്കും. കൂടെ നമ്മുടെ ബ്രഹ്മവിദ്യയിലെ
(സനാതനധർമ്മത്തിലെ) ആരാധനഅകൃമങ്ങളിൽ ചില ചിട്ടകൾ ഉണ്ടു്. ആ ചിട്ടകൾക്കെല്ലാം പിന്നിൽ
ശാസ്ത്രീയമായ കാരണങ്ങളും ഉണ്ടു്. അതറിവില്ലാത്തവർ അതറിയാൻ ശ്രമിക്കുകയാണു വേണ്ടതു്
നമ്മേ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവരെ ഇനിയെങ്കിലും മനസ്സിലാക്കുക.
വിദേശികളുടെയും
വിദേശസംസ്ക്കാരങ്ങളുടെയും ആധിപത്യം ഇല്ലാതാക്കാൻ എല്ലാവരും നമ്മുടെ ശരിയായ സംസ്ക്കാരം
ശരിയായ രീതിയിൽ പഠിക്കുകയാണു വേണ്ടതു്.
സ്വന്തം
അറിവിനപ്പുറം അറിവും ശാസ്ത്രവും ഇല്ലാ എന്നു വിശ്വസിക്കുന്നവരെക്കാൾ വലിയ വിഡ്ഢികൾ
ഇല്ല. അങ്ങനെയുള്ളവരോടു പറയുന്നതിലും ഫലമില്ലാ. “നവോദ്ധാനം” പറയുന്നവർക്കു്
“നവോദ്ധാനം” എന്തെന്നോ “ആചാരം” എന്തെന്നോ “ദുരാചാരം” എന്തെന്നോ അറിയാമെന്നും
തോന്നുന്നില്ല. ആചാരങ്ങളല്ല ദുരാചാരങ്ങളാണു് ഇല്ലാതാകേണ്ടതു്. നവോദ്ധാന
നായകന്മാരായിരുന്ന ശ്രീ നാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും വിവേകാനന്ദ സ്വാമികളും
എല്ലാം ഇല്ലാതാക്കിയതു് ദുരാചാരങ്ങളെ ആയിരുന്നു. ആചാരങ്ങളെ ആയിരുന്നില്ല. ആചാരങ്ങളെ
ഇല്ലാതാക്കി ആരെങ്കിലും നവേദ്ധാന നായകരാകാൻ ശ്രമിച്ചാൽ നവോദ്ധാനവും നടക്കില്ല അതിനു
ശ്രമിക്കുന്നവർ നവോദ്ധാന നായകരും ആകില്ല. പാർട്ടി നായകരേ ആകാൻ പറ്റുകയുള്ളൂ.
തീർത്ഥാടനങ്ങൾ
തീർത്ഥാടകരുടെ മാനസികമായ ഉന്നതിക്കും അതിലൂടെ ആത്മീയമായ ഉന്നതിക്കും ഉള്ളതാണു് ധർമ്മാധർമ്മങ്ങളെ
മനസ്സിലാക്കി ത്യാഗസമ്പൂർണ്ണമായ ജീവിതം നയിക്കാനുള്ള പരിശീലനമാണു് തീർത്ഥാടനം. അതു
സാധിതം ആകാനാണു് ആചാരങ്ങളും ധ്യാനപൂജദികളും. അല്ലാതെ അയ്യപ്പനു വേണ്ടിയോ മറ്റു ദേവതകൾക്കു
വേണ്ടിയോ അല്ല. അതു മനസ്സിലാക്കാൻ പ്രയാസമുള്ള സാധാരണ ജനങ്ങളെ മനസ്സിലാക്കിക്കാനുള്ള
ഉപാധി ആയിട്ടാണു് ദേവനെ പ്രസാദിപ്പിക്കുവാനാണു് അല്ലെങ്കിൽ ദേവനിഷ്ടമല്ല തുടങ്ങിയ കാരണങ്ങൾ
പറയുക. സനാതന ധർമ്മാനുസരണം പരമാത്മാവു് നമ്മിൽ തന്നെ കുടികൊള്ളുന്നു. അപ്പോൾ ആ പരമാത്മാവിനെ
പ്രസാദിപ്പിക്കുക എന്നു പറഞ്ഞാൽ നമ്മേത്തന്നെ പ്രസാദിപ്പിക്കുക, നാം തന്നെ പ്രസാദിച്ചു്,
ആത്മീയ സംതൃപ്തി നേടുക എന്നാണു്.
ഇതു മനസ്സിലാക്കിത്തരുവാനാണു് ശബരിമലയിൽ തത് ത്വം അസി (Tat Tvam Asi - तत् त्वम् असि) എന്നെഴുതി വച്ചിരിക്കുന്നതും. ഇതിനെപ്പറ്റിയുള്ള അറിവുനേടഅതെ ദുരാചാരമാണു്
അന്ധവിശ്വാസം ആണെന്നെല്ലാം പ്രചരിപ്പിക്കുക അർത്ഥശൂന്യം മാത്രമല്ല ബാലിശവും ആണു്. ശിവോഹം, ശിവോഹം, ശിവോഹം.
© ഉദയഭാനു പണിക്കർ; ഇതു ഭാഗികമായോ
പൂർണ്ണമായോ
ഉപയോഗിക്കേണ്ടവർ
ലേഖകനുമായി ബംന്ധപ്പെടുക)
No comments:
Post a Comment