Sunday, May 12, 2019

സനാതനധർമ്മവും മതങ്ങളും, കൃഷ്ണനും ക്രൈസ്തവവും, മാണിയ്ക്കവാചകരും, മാണിയും അതോ മണിയിൽ നിന്നും മാണിയോ?



(ഏതാനും ദിവസങ്ങൾക്കു മുമ്പു് ഒരു സുഹൃത്തു് ആരോ എഴുതിയ ഒരു ലേഖനം അയച്ചിട്ടു് എന്‍റെ അഭിപ്രായം ചോദിച്ചു. ആ സ്നേഹിതനെഴുതിയ മറുപടി ആണു് ഈ ലേഖനം.)

ഭാരതത്തിന്‍റെ  സംസ്കൃതിയിലെ “സനാതനധർമ്മം” വെറും വിശ്വാസത്തിലല്ല അടിസ്ഥാനമാക്കിയിട്ടുള്ളതു്. ആയതിനാൽ അതിനെ “ബ്രഹ്മവിദ്യ” എന്നും പറയുന്നു. അതിന്‍റെ  അടിസ്ഥാനം ശാസ്ത്രസത്യങ്ങളാണു്. അവയിലെ ശാസ്ത്രം അറിയാത്തവർക്കു് അവ അന്ധവിശ്വാസം എന്നു തോന്നിയേക്കാം. മനുഷ്യന്‍റെ  അറിവു പരിമിതം ആണെന്നോർക്കുക. സാധാരണ മനുഷ്യരുടെ അറിവു തികച്ചും പരിമിതം ആണെന്നും, അപ്പോൾ, നമ്മുടെ അറിവിനുപരി അറിവില്ലാ എന്നു കരുതുന്നതിനും ഉപരിയായി, ഒരു അന്ധവിശ്വാസം ഉണ്ടാകയില്ല.

കേരളത്തിൽ മാത്രമല്ല ലോകത്തൊരിടത്തും ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നില്ല. കാരണം ക്രൈസ്തവസഭ രൂപം കൊണ്ടതു് തന്നെ രണ്ടാം നൂറ്റാണ്ടിലോ മൂന്നും നൂറ്റാണ്ടിലോ മാത്രം ആണു്. അങ്ങനെയാണു് ചരിത്രം കാട്ടിത്തരുന്നതു്. എന്നാൽ അതിനും മുമ്പ് “നസ്രാണികൾ” ഉണ്ടായിരുന്നു. ആദ്യ ക്രൈസ്തവസഭ രൂപം കൊണ്ടതു തന്നെ നസ്രാണികളിൽ നിന്നും ആണു്. അത്ര പ്രസിദ്ധർ അല്ലാതെയിരുന്ന “നസ്രാണികൾ” എന്ന ജൂത ജനവിഭാഗത്തെയാണു് ആദ്യ ക്രൈസ്തവരായി പരിവർത്തനം നടത്തി ക്രൈസ്തവ സഭ സ്ഥാപിച്ചതു തന്നെ.(1) മറ്റൊരു വിധം പറഞ്ഞാൽ, ക്രിസ്തുമതം ഉണ്ടാകും മുമ്പുതന്നെ “നസ്രാണികൾ” ഉണ്ടായിരുന്നു.

ക്രൈസ്തവ സഭ ഉണ്ടാകും മുമ്പുതന്നെ ഭാരതത്തിൽ ജൂതർ വന്നിരുന്നു. അങ്ങനെ വന്ന ജൂത ജനങ്ങളിൽ “നസ്രാണികൾ” ഉണ്ടായിരുന്നു എങ്കിൽ തന്നെയും അവർ ക്രിസ്ത്യാനികൾ ആകുക സാദ്ധ്യമല്ലല്ലോ? ഡച്ചുകാരും പോർച്ചുഗീസ്സുകാരും  ഭാരതത്തിൽ വരുന്നതിനു മുമ്പു് ക്രൈസ്തവ സഭയിലേക്കു ചുരുക്കമായേ ജനങ്ങൾ ചേർന്നിരുന്നുള്ളൂ. അവരുടെ വരവിനു ശേഷവും അപൂർവ്വമായേ ക്രൈസ്തവം സ്വീകരിച്ചിരുന്നുള്ളൂ. 1800കൾ മുതൽ ആണു് അതു കൂടിയതു്. “ഹിന്ദുക്കളെ ക്രൈസ്തവൽക്കരിക്കുക എന്നതു് അപ്രാപ്യമാണു്. അതിനു വേണ്ടി പ്രവർത്തിക്കുന്നവർ ഏതു (പാശ്ചാത്യ) രാജ്യക്കാരായാലും, അതു വിരളമായി മാത്രമേ സാധിക്കുന്നുള്ളൂ. നമ്മുടെ Religion, ആചാരമര്യാദകൾ തുടങ്ങിയവ അവർക്കു സ്വീകാര്യമല്ല. പാശ്ചാത്യരുടെ തുടരെത്തുടരെയുള്ള അക്രമണങ്ങളും കടന്നു കയറ്റങ്ങളും കാരണവും, അപൂർവ്വമായി ക്രൈസ്തവീകരിക്കപ്പെട്ട  ഹിന്ദുക്കളെമറ്റുള്ള ഹിന്ദുക്കൾവളരെ പുച്ഛത്തോടുകൂടി മാത്രം വീക്ഷിക്കുന്നതിനാലും, അവരിൽ പലരും തിരിച്ചും പോകുന്നു. സമൂഹത്തിലെ ഉന്നതവ്യക്തികളെ സ്വാധീനിക്കാതെ ഭാരതീയരുടെ ക്രൈസ്തവീകരണം അസാദ്ധ്യം തന്നെയാണു്. ഇന്നത്തെ ഏതെങ്കിലും യൂറോപ്പ്യൻ ദേശക്കാരനു്, ഹിന്ദുക്കളിലെ ഉന്നത ശ്രേണിയിൽ ഉള്ളവരെ (നമ്മുടെ) Religionന്‍റെ ആചാരമര്യാദകൾ സ്വീകരിപ്പിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.” (2) “വിശ്വാസത്തിന്‍റെ പേരിൽ ക്രൈസ്തവരായി, എന്നു സമ്മതിച്ച ഒരു വ്യക്തിയെ പോലും കണ്ടതായി ഞാൻ ഓർക്കുന്നില്ല.” (3) ഉദ്ധാരണികൾ ആദ്യകാലത്തെ ഒരു പ്രമുഖ ക്രൈസ്തവീകരണ പ്രവർത്തകൻ അദ്ദേഹത്തിന്‍റെ ചില സഹപ്രവർത്തകർക്കു് 1815 ആഗസ്റ്റു മാസം ഏഴാം തീയതിയും, 1816 നവംബർ മാസം പതിനാറാം തീയതിയും എഴുതിയ കത്തുകളിൽ ഉള്ളവയാണു്. മുകളിൽ പറഞ്ഞ സ്വാധീനിക്കൽ ബ്രിട്ടീഷ് ഭരണാധിപത്യം ഉപയോഗിച്ചു് ഒരു പരിധിവരെ അവർ നേടി. മിഷിനറിമാർ വളരെയേറെ ശ്രമിച്ചിട്ടും ക്രിസ്ത്യൻ Religion വെള്ളക്കാരന്‍റെ Religion മാത്രമായിത്തന്നെ നിന്നതേ ഉള്ളൂ;” (4)  എന്നാണു മറ്റൊരു പാശ്ചാത്യനും  ക്രിസ്ത്യാനിയും ആയ വ്യക്തി തന്‍റെ ഗ്രന്ധത്തിൽ ഇതെപ്പറ്റി പറയുന്നതു്. ക്രൈസ്തവം ഭാരതീയർക്കു് 1800കളുടെ തുടക്കത്തിൽ പോലും അത്ര സ്വീകാര്യം ആയിരുന്നില്ലാ എന്നു് ഈ വാക്കുകൾ തെളിയിക്കുന്നു. അപ്പോൾ എങ്ങനെ 216ൽ ജനിച്ചു് 274ൽ തടവിലാക്കപ്പെടുകയും തുടർന്നു് കൊല്ലപ്പെടുകയും ചെയ്ത “മാണി” സ്ഥാപിച്ച (ക്രൈസ്തവത്തിന്‍റെ ഭാഗം എന്നു ചിലർ രേഖപ്പെടിത്തിയിട്ടുള്ള) religion കേരളത്തിൽ വന്നു? അതു വിശ്വാസയോഗ്യം ആകുന്നില്ല.

ആദ്യകാലങ്ങളിൽ ഭാരതീയരെ മതാഗിരണം നടത്തുന്നതിൽ പരാജയമാണു് അവർക്കു സംഭവിച്ചതു് എന്നു്, അതു ചെയ്യാൻ വന്നവർ തന്നെ വ്യക്തമായി രേഖപ്പെടുത്തിയ ചരിത്രം ഉണ്ടായിട്ടും ഒന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ബ്രാഹ്മണരെ മതാഗിരണം നടത്തി എന്നാണു് ചിലരുടെ അവകാശവാദം. അതും അവരിൽ ഭൂരിപക്ഷവും ഈ അവകാശവാദം വിശ്വസിക്കുന്നും ഉണ്ടു്. ആദ്യ കാലങ്ങളിൽ ഉണ്ടായ പരാജയം പരിഹരിക്കുകയായിരുന്നു പാശ്ചാത്യരുടെ അടുത്ത ലക്ഷ്യം. അതിനു വേണ്ടി അവർ ഭാരത സംസ്ക്കാരത്തെപ്പറ്റി കൂടുതലായി അസത്യങ്ങൾ പ്രചരിപ്പിച്ചു്. അതിലൂടെ ഭാരതീയരിൽ അപകർഷത കൂടുതലായി പരത്തുവാൻ തുടങ്ങി. ബ്രിട്ടീഷുകാർ “മോഡേൺ എഡ്യുക്കേഷൻ” ഭാരതത്തിൽ അവതരിപ്പിച്ചതും അതിന്‍റെ ഭാഗം തന്നെ ആയിരുന്നു. പൂർണ്ണ വിജയം ലഭിച്ചില്ലാ എങ്കിലും, ഒരു പരിധിവരെ അവർ വിജയിച്ചു. വളരെ പ്രഗത്ഭമായിത്തന്നെ അസത്യങ്ങൾ  ഭാരതീയരുടെ മസ്തിഷ്ക്കത്തിൽ കടത്തി വിടാനുള്ള പരിപാടി അവർ നിറവേറ്റി. മോഡേൺ എഡ്യുക്കേഷൻ “പദ്ധതിയിലൂടെ ലഭിക്കുന്ന അറിവില്ലായ്മയുടെ ആഴം അറിയാത്തവരും, അതേപ്പറ്റി സംശയിക്കാത്തവരും ആയ ഭാരതീയരായ മാതാപിതാക്കൾ വളരെ ചിലവു ചെയ്തു തങ്ങളുടെ കുട്ടികൾക്കു് അതു നേടാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസം (എന്നു കരുതപ്പെട്ട മോഡേൺ എഡ്യുക്കേഷൻ’) നേടിയവരുടെ തിരിച്ചറിവു്, സൂക്ഷ്മാവലോകന ശക്തി, തുടങ്ങിയവയുടെ താളം തെറ്റി. അവർ സ്വന്തം ഭാഷയിൽക്കൂടി അറിവു നേടാൻ കഴിവില്ലാത്തവരും ആയി. സ്വന്തം സംസ്ക്കാരത്തിലെ സാധാരണ സിദ്ധാന്തങ്ങൾ പോലും ശരിയായി മനസ്സിലാക്കാൻ അവർക്കു സാധിച്ചില്ല. ഏതെങ്കിലും പാശ്ചാത്യരായ സാമൂഹ്യ ശാസ്ത്രജ്ഞർ (എന്നു സ്വയം നടിച്ചു നടക്കുന്നവർ) എഴുതിയതും പറയുന്നതും കേട്ടും കണ്ടും (അതു്) സ്വന്തം സംസ്ക്കാരം (എന്നു കരുതി) ജനങ്ങൾ പഠിച്ചു. ആയതിനാൽ അവർ സ്വന്തം സംസ്ക്കാരത്തിന്‍റെ ശരിയായ അന്തസത്ത മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. അക്കാരണത്താൽ അവർ സ്വന്തം ജീവിതത്തിൽ സാംസ്ക്കാരികമായി ഏറ്റവും പരിതാപകരമായി പരാജിതരും ആയി. സമൂഹത്തിലെ ഉന്നത ശ്രേണികളിലുള്ള പലേ വ്യക്തികളും (പ്രഗത്ഭർ ഇന്നു ജനങ്ങൾ കരുതുന്നവർ) ഈ തോൽവി ഏറ്റുവാങ്ങി. അവരിൽ പലരും ഭരണാധിപന്മാരും നേതാക്കളൂം അദ്ധ്യാപകരും മറ്റും ആയതിനാൽ എല്ലാവരും ആ വിദ്യാഭ്യാസപദ്ധതി രൂപകല്പന ചെയ്തു നടപ്പിലാക്കിയ തെറ്റുകൾ പഠിക്കുന്നു. അങ്ങനെ പാശ്ചാത്യർ എഴുതുന്നതും പ്രചരിപ്പിക്കുന്നതുമായ അർത്ഥശൂന്യമായതും യാതൊരു തെളിവുകളും ഇല്ലാത്തതുമായ സങ്കല്പങ്ങൾ, അവ സ്വന്തം പൈതൃകത്തെപ്പറ്റിത്തന്നെ ആയാൽപ്പോലും, അതു തെറ്റാണെന്ന സത്യം അവർ മനസ്സിലാക്കാതെ പോകുന്നു. അതുകാരണം ആ വിദ്യാഭ്യാസ പദ്ധതി തയാറാക്കിയവരുടെ അടിമകളും സേവകരും ആയി മാറുന്നു.” ഈ ലക്ഷ്യപ്രാപ്തിക്കായിട്ടാണു് ആദ്യകാലം മുതലേ മതാഗിരണ പ്രവർത്തകർ തങ്ങളുടെ പദ്ധതികൾ തയ്യാറാക്കിയതും നടപ്പിൽ ആക്കിയതും. ഒപ്പം “സനാതന ധർമ്മം”, “ഹിന്ദു” എന്ന പേരിലുള്ള ഒരു “False religion” (“മിദ്ധ്യയായ മതം”) മാത്രം ആണെന്ന പ്രചരണവും ധാരാളമായി പാശ്ചാത്യരായ “മതാഗിരണപ്പടയാളികൾ” നടത്തി. ഇതേ പ്രചരണം ആണു് ഇവർ ജൂത സമൂഹത്തിനെതിരായും നടത്തിയതും. (5) “തോമാശ്ലീഹായും” ബൈബിളിൽ പറയുന്ന വിധത്തിലുള്ള ഒരു ക്രിസ്തുവും ജീവിച്ചിരുന്ന ചരിത്രപുരുഷന്മാർ അല്ലാ എന്നും ശ്രീ കൃഷ്ണനെ പകർത്തിയാണു് കൃസ്തുവിനെ നിർമ്മിച്ചതെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിക്കാണാം. ക്രിസ്തു ചരിത്രപുരുഷൻ അല്ലാ എന്നതു് പല അവസരങ്ങളിലും ചില ക്രൈസ്തവ സഭാധികാരികൾ തന്നെ സമ്മതിച്ചിട്ടും ഉണ്ടു്. (6)

ഭാരതീയ ഭാഷകളിലെ “ജാതി” എന്ന വാക്കിനു്  caste” എന്നും, “ധർമ്മം” എന്ന വാക്കിനു്  “religion” എന്നും അർത്ഥം കൊടുത്തു് ഭാരതീയരേയും ലോക ജനതയേയും വഴി തെറ്റിച്ചതു് പാശ്ചാത്യരായ മതാഗിരണക്കാർ തന്നെ ആയിരുന്നു. കൂടാതെ, ഭാരതത്തിൽ “religions” ഉണ്ടായിരുന്നില്ല. മതങ്ങൾ അതായതു് “അഭിപ്രായങ്ങൾ” ഉണ്ടായിരുന്നു. “മതം”  religion” അല്ല, “അഭിപ്രായങ്ങൾ മാത്രം ആണു്. തെറ്റായ തർജ്ജിമകളിൽ കൂടിയും വ്യാഖ്യാനങ്ങളിൽ കൂടിയും പാശ്ചാത്യരായ മതാഗിരണപ്പടക്കാർ തെറ്റായ ചരിത്രമാണു് ഭാരതീയരേയും ഭാരതസംസ്ക്കാരത്തെയും പറ്റി പ്രചരിപ്പിച്ചതു്. ആ തെറ്റിദ്ധരിപ്പിക്കലിന്‍റെ ഭാഗം ആയിരുന്നു ഇത്തരം തർജ്ജിമകൾ. നമ്മുടെ സനാതനധർമ്മ ശാസ്ത്രഗ്രന്ധങ്ങളെയും അവർ വളരെ തെറ്റായിട്ടാണു് പരിഭാഷപ്പെടുത്തിയതും വ്യാഖ്യാനിച്ചതും. സനാതന ധർമ്മം ഒരു മതം മാത്രമോ ഒരു religion മാത്രമോ അല്ല. മറിച്ച്  അവയെല്ലാം അടങ്ങിയതും അവയെക്കാൾ എല്ലം ഉന്നതവും ശ്രേഷ്ടവും ആയ “ബ്രഹ്മവിദ്യ” ആണെന്ന സത്യം അവർക്കു മനസ്സിലായില്ല, മനസ്സിലായി എങ്കിൽത്തന്നെയും അവർ തെറ്റായി പ്രചരിപ്പിച്ചു. (7)

ബ്രഹ്മവിദ്യയിൽ (സനാതന ധർമ്മത്തിൽ) ദർശനങ്ങൾ മാത്രമേ ഉള്ളൂ. Religionsൽ ദർശനങ്ങൾ ഉണ്ടാകയും ഇല്ല; ഉണ്ടാകുക അസാദ്ധ്യമാണു്. അതേ പോലെ തന്നെ ഭാരതത്തിൽ ഉണ്ടായ religions എന്നു പ്രചരിപ്പിക്കപ്പെടുന്ന “ബുദ്ധ മതം” “ജൈന മതം” തുടങ്ങിയവ ഒന്നും religions അല്ല. അവയെല്ലാം ബ്രഹ്മവിദ്യയുടെ ഭാഗം തന്നെ ആയ ദർശനങ്ങളാണു്. മതാഗിരണത്തിനു് നേരിട്ട പ്രതിബന്ധങ്ങളെ മറികടക്കാനായി, അതിനുതകും വിധം കൂടുതൽ വിഘടനങ്ങൾ സൃഷ്ടിക്കാനായി “Hindu Religion” എന്നവർ കുറിമാനം കെട്ടിയ “സനാതനധർമ്മ”ത്തേയും അതിലെ പ്രധാനപ്പെട്ട ദർശനങ്ങളേയും അവരുടെ “Religion” പോലെയുള്ള ഓരോന്നു് ആണെന്നു മതാഗിരണത്തിനു വന്ന വിദേശികൾ പ്രചരിപ്പിച്ചു്. അതിലൂടെ, ഭാരതീയരെ ബുദ്ധിസ്റ്റുകളും, ജൈനരും, വൈഷ്ണവരും, ശൈവരും, ശാക്തേയരും മറ്റും ആക്കി. ഇങ്ങനെ ചെയ്തതിനുള്ള ധാരാളം തെളിവുകൾ അവരുടെ വ്യക്തിഗതമായ ആശയവിനിമയ രേഖകളിലും അവർ എഴുതിയ ഗ്രന്ധങ്ങളിലും നമുക്കു ധാരാളം കാണാം. ഈ രേഖകളിൽ പലതും കരുതിക്കൂട്ടി നശിപ്പിക്കപ്പെടുകയാൽ ഇന്നു സുലഭവും അല്ല. എന്നാൽ ചിലവ ലഭ്യവും ആണു്. ഭാരതത്തിൽ കനേഷുമാരികൾക്കു ശേഷം പാശ്ചാത്യർ പ്രസിദ്ധപ്പെടുത്തിയ Census reportകളിലും ഇതിനുള്ള തെളിവുകൾ കാണാം. ഒരു Religion” പോലും ഇല്ലാതിരുന്ന ഭാരതത്തിൽ വിഘടനങ്ങൾ സൃഷ്ടിക്കാനായി പല Religions ഉണ്ടെന്നു് മനഃപൂർവ്വം അവർ പ്രചരിപ്പിച്ചു എന്നതാണു് സത്യം. അവരുടെ “Religious Conversion” നടത്താൻ ഇപ്പുറത്തും “Religions” വേണമല്ലോ? അതിനായി അവർ ചില “Religions” ഭാരതത്തിൽ ഉണ്ടെന്ന ഒരു ധാരണ ഭാരതീയരിൽ, ഭാരതീയർ അറിയാതെ തന്നെ സൃഷ്ടിക്കയാണു ഇതിലൂടെ ചെയ്തതു്. അങ്ങനെ സൃഷ്ടിക്കപ്പെട്ട വയ്ക്കെല്ലാം “ഭാരതത്തിൽ ജന്മം കൊണ്ട മതങ്ങൾ” എന്നൊരു “ബഹുമതിപത്രവും” നൽകി. ആ “ബഹുമതിപത്രം”, സംഘികളടക്കം ധാരാളം “ഹിന്ദുമത വിശ്വാസി”കളിൽ നിന്നും “സനാതന ധർമ്മികളിൽ” നിന്നും വിഘടനത്തിനു് എതിരായി ഉണ്ടാകാൻ സാദ്ധ്യത ഉണ്ടിയിരുന്ന പ്രതിഷേധങ്ങളെയെല്ലാം ഇല്ലാതെയും ആക്കി. (8) ഇങ്ങനെ ലഭിച്ച  “ബഹുമതിപത്രം” കാരണം ആകാം സനാതനധർ മ്മം Religion” അല്ലാ എന്നു പറഞ്ഞാൽ അതൊരു മോശമായ എന്തോ ആണെന്നാണു് പലരും ഇന്നു ധരിക്കുക തന്നെ.

“ബുദ്ധമതം” എന്നു പ്രചരിപ്പിക്കപ്പെട്ട “ബുദ്ധദർശനം”, “ഹിന്ദുമതം” എന്നു് വിദേശികൾ  പ്രചരിപ്പിച്ച, “ബ്രഹ്മവിദ്യ”യുടെ (സനാതനധർമ്മത്തിന്‍റെ) ഒരു ഭാഗം തന്നെയാണു്. ഇതു് പല ചരിത്രകാരന്മാരും ബുദ്ധദർശന പണ്ഡിതരും രേഖപ്പെടുത്തിയിട്ടും ഉണ്ടു്. അവരുടെ അഭിപ്രായത്തിൽ, “ബുദ്ധദർശനം സനാതന ധർമ്മത്തിന്‍റെ സന്താനവും ശൃഷ്ടിയും ആണു്”. ബുദ്ധന്‍റെ പഠനം മുഴുവനും തന്നെ സനാതന ധർമ്മം എന്ന ബ്രഹ്മവിദ്യ തന്നെ ആയിരുന്നു. ആയതിനാൽ, അതു തികച്ചും ബ്രഹ്മവിദ്യയുടെ ഭാഗം തന്നെ ആണു്. “ബുദ്ധൻ ഉത്തമമായ ഹിന്ദുമതത്തിന്‍റെ (അതായതു് സനാതന ധർമ്മത്തിന്‍റെ) വാക്താവായിരുന്നു” എന്നും, “ഏറ്റവും നല്ല ഹിന്ദു’, (അതായതു് സനാതന ധർമ്മി’) ആയിരുന്നു” എന്നുമാണു് ഇവരുടെ നിഗമനം. (9)സനാതന ധർമ്മത്തെപ്പറ്റി അറിവുള്ള ആർക്കും ഇതു നേരിട്ടുതന്നെ മനസ്സിലാക്കയും ചെയ്യാം.

സനാതന ധർമ്മത്തിൽ കടന്നു കൂടിയ തെറ്റുകളെ ദൂരീകരിക്കുക എന്നതാണു് ശ്രീ ബുദ്ധൻ ചെയ്തതു്. ബുദ്ധൻ വിഗ്രഹാരാധനയെ അംഗീകരിച്ചിരുന്നില്ല എന്നു പറയപ്പെടുന്നു, എങ്കിലും, ധാരാളം ബുദ്ധവിഹാരങ്ങളിൽ, ബ്രഹ്മാവു് ബുദ്ധനു കാഷായ വസ്ത്രം നൽകുന്നതിന്‍റെയും, ബുദ്ധൻ പൂണൂൽ ധരിച്ചിരിക്കുന്നതായും,  ബുദ്ധനു് ആഹാരവും പുഷ്പങ്ങളും നിവേദിക്കുന്നതായും അവിടെയുള്ള മൂർത്തികളിലും ചിത്രങ്ങളിലും കൂടി പ്രകടമാക്കുന്നതും സാധാരണം തന്നെ ആയിരുന്നു.

കല്ലിലും തുരുമ്പിലും മൃഗങ്ങളിലും മനുഷ്യനിലും എല്ലാം ആ “പരമാത്മാവു” കുടികൊള്ളുന്നതിനാൽ എല്ലാം തന്നെ ആ “പരമമായ ആത്മാവി”ന്‍റെ ഘടകം  തന്നെയാണു്. കല്ലിലെ വിഗ്രഹത്തെ ആരാധിച്ചാലും പശുവിനെയോ പാമ്പിനെയോ ആരാധിച്ചാലും അതെല്ലാം എത്തുന്നതു് ആ ഏകമായ “പരബ്രഹ്മ”ത്തിൽത്തന്നെ ആണു്. അതു മനസ്സിലാക്കാൻ ഉള്ള അറിവു് പാശ്ചാത്യരായ മതാഗിരണ പ്രവർത്തകരിൽ അധികം ആർക്കും ഉണ്ടായിരുന്നില്ല. ഇന്നും ഇല്ല. തന്നെയുമല്ല അവരുടെ ആവശ്യം വിഘടനവും ആയിരുന്നു. അപ്പോൾ എന്തിനെ ആരാധിക്കുന്നു എന്നതല്ല പ്രധാനം. ആരാധിക്കുക എന്നതാണു് പ്രധാനം. ഭാരതീയർക്കുള്ളതു് “ബഹു ദൈവങ്ങൾ” അല്ല “പരമമായ ആ ഒരേയൊരു “പരമാത്മാവു” മാത്രം ആണു് ഉള്ളതു്. എല്ലാത്തിനും ആധാരം ആ “പരമാത്മാവു” തന്നെ എന്ന അറിവാണു് എല്ലാവർക്കും ഉണ്ടാകേണ്ടതും. ബുദ്ധനെ ആരാധിക്കുന്നതു് ഇന്നും നമുക്ക് പല സ്ഥലങ്ങളിലും നമുക്ക് നേരിട്ടു തന്നെ കാണാം. ശബരിമലയിലേതു ബുദ്ധ വിഹാരം ആണെന്നു വാദിക്കുന്നവർ പോലും തെളിവായി പ്രധാനമായും കാട്ടുന്നതു് അവിടത്തെ “വിഗ്രഹം” ആണു്. അപ്പോൾ ശബരിമലയിൽ ബുദ്ധവിഹാരവും ബുദ്ധവിഗ്രഹവും ആയിരിക്കണമല്ലോ ഉണ്ടായിരുന്നതും. അങ്ങനെയെങ്കിൽ “ബുദ്ധമതക്കാർ” വിഗ്രഹത്തിനും വിഗ്രഹാരാധനയ്ക്കും എങ്ങനെ എതിരാണെന്നു പറയുക സത്യവഇരുദ്ധമാണല്ലോ!! ബുദ്ധനെത്തന്നെ പരബ്രഹ്മത്തിന്‍റെ പ്രകടരൂപമായും, വിഷ്ണുവിന്‍റെ അവതാരമായും കണക്കാക്കുകയും, ആരാധിക്കയും ചെയ്തിരുന്നവരാണു് ബുദ്ധന്‍റെ അനുയായികൾ പലരും. ഇന്നും ബുദ്ധൻ ആരാധിക്കപ്പെടുന്നുണ്ടു്. (10) Rene Guenonന്‍റെ അഭിപ്രായത്തിൽ “ഹിന്ദു സംസ്ക്കാരം” ആണു് ബുദ്ധദർശനത്തിനു് ജന്മം നല്കിയതു്. ശരിയായ ചരിത്രം അറിവുള്ള ആർക്കും ഇതു സത്യം എന്നു ബോദ്ധ്യമാകുന്നതും ആണു്. “സനാതനധർമ്മം” വിഘടിപ്പിക്കപ്പെട്ടതു പോലെ തന്നെ, അതിൽ നിന്നും വിഘടിക്കപ്പെട്ട ആ “ബുദ്ധദർശനവും” വീണ്ടും വിഘടിപ്പിക്കപ്പെട്ടു.” (11)

ഭാരത സംസ്ക്കാരത്തെ Religions ആക്കി വിഘടിപ്പിക്കുന്ന പ്രക്രിയ ഇന്നും തുടരുന്നും ഉണ്ടു്. പാശ്ചാത്യർ അതിനായി പാകിയ വിത്തിൽ നിന്നും 2018 മുളച്ച ഇത്തിൾക്കണ്ണിയാണു്, സനാതന ധർമ്മത്തിൽ നിന്നും അടർത്തി മാറ്റപ്പെട്ട “ലിംഗായത്ത്” എന്ന പുതിയ Religion. ആ അടർത്തിമാറ്റൽ നടത്തിയതോ പാശ്ചാത്യ പാരമ്പര്യം ഭാരതത്തിലും കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവരും. (12)


ഇതുവരെയും ശ്രീ കൃഷ്ണൻ പുനർജ്ജനിച്ചിട്ടില്ല. ചിലർ തങ്ങൾ കൃഷ്ണന്റെ പുനർജ്ജ്ന്മം എന്ന അവകാശ വാദം ഉന്നയിക്കറുണ്ടെങ്കിലും അതു് ഇതുവരെ സംഭവിച്ചിട്ടില്ല. ഭാരതത്തിൽ വന്നു് ജ്ഞാനം നേടിയവർ ആരും, അതായതു് “ജ്ഞാനമാർഗ്ഗികൾ ആയവർ” ആരും ഒരു religion സ്ഥാപിക്കയോ അങ്ങനെ സ്ഥാപിച്ചു എന്നു് അവകാശവാദം ഉന്നയിക്കയോ ചെയ്യില്ല. അവർ സ്വയം അവതാരം ആണെന്നും അവകാശപ്പെടുകയില്ല. സനാതന ധർമ്മത്തിൽ അല്ലാതെ എങ്ങും “മോക്ഷം” ഇല്ല. അവയിൽ ഉള്ളതു് “സ്വർഗ്ഗം” ആണു്. ആ സ്വർഗ്ഗത്തിൽ പോക്കും മോക്ഷവും ഒന്നല്ല.

ഭാരതത്തിൽ പാശ്ചാത്യർ ഭരണം കയ്യടക്കിയതിനു ശേഷം പൊതു സ്വത്തുക്കളും ക്ഷേത്രഭൂമികളും മതാഗിരണപ്പടകൾക്കു് (christian missionaryകൾക്കു്) സൗജന്യമായി നല്കിയതിനു ശേഷം മാത്രമാണു് ഭാരതത്തിൽ വിപുലമായ പള്ളി നിർമ്മാണം നടന്നതും ജനങ്ങൾ ക്രൈസ്തവീകരിക്കപ്പെട്ടതും. അതിൽ കൂടുതലും പീഠനം വഴിയും കബളിപ്പിക്കൽ വഴിയും ആണു് നടന്നതും. ഇന്നും അങ്ങനെ തന്നെ ആണു് മതാഗിരണം നടക്കുന്നതും. ഇപ്പോൾ കൂടുതലായി അവയോടൊപ്പം “ലൗജിഹാദും” “ലൗഇവാഞ്ഞലിസ്സവും” കൂട്ടിച്ചേർത്തു് ഉപയോഗിക്കുന്നും ഉണ്ടു്. 

ആയർത്തിഎണ്ണൂറുകളിലും അതിനു ശേഷവും മാത്രം ആണു് പറയത്തക്ക നിലയിൽ ക്രൈസ്തവീകരണം ഭാരതത്തിൽ നടന്നതു്. ഭാരതത്തിലെ പ്രത്യേകിച്ചും കേരളത്തിലെ പല ക്രിസ്തു മത സഭകളും ക്രിസ്തു ഭാരതത്തിലാണു് പഠിച്ചതു്, A.D. 52ൽ ക്രിസ്തു ശിഷ്യനായ തോമ്മസ്സ് എന്നൊരാൾ കേരളത്തിൽ വന്നു്, കേരളത്തിലെ ബ്രാഹ്മണരെ “ക്രൈസ്തവീ കരിച്ചു” തുടങ്ങിയ പല കഥകളും പ്രചരിപ്പിക്കുന്നുണ്ടു്. എന്നാൽ ഏതാണ്ട് ഇതേ കാലയളവിൽ പഴയ തക്ഷശിലാ ഭാഗത്തു് ഇതേ തോമ്മസ്സ് ക്രൈസ്തവം പ്രചരിപ്പിച്ചു എന്നും കഥയുണ്ടു്. ഈ കഥകളുടെ പ്രചാരകരെല്ലാം തന്നെ ഇപ്പോൾ ഇതിനെയെല്ലാം ഒരൊറ്റ കഥയാക്കി സ്വരൂപിക്കാനുള്ള ശ്രമത്തിലും ആണു്. ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരാണു് ഇതിൽ മുന്നിൽ നില്ക്കുന്നവർ എന്നതാണു് രസകരം. എപ്പോൾ പാക്കിസ്ഥാന്‍റെ ഭാഗം ആക്കപ്പെട്ട ഈ തക്ഷശിലാഭാഗത്തു്, 1935ൽ കൃഷിചെയ്യാൻ നിലം ഒരുക്കിക്കൊണ്ടിരുന്ന ചില കർഷകർക്കു ലഭിച്ച കുരിശിന്‍റെ ആകൃതിയിലുള്ള ഒരു വസ്തുവിനെ കൂട്ടുപിടിച്ചു്, അതും ഈ തോമ്മസ്സ് എന്ന വ്യക്തി ഭാരതത്തിൽ ഒന്നാം നൂറ്റാണ്ടിൽ വന്നതിനുള്ള തെളിവാക്കാൻ ശ്രമം നടക്കുന്നുണ്ടു്. തന്നെയുമല്ല അതിനെ മോഹൻ ജോദാരോയിൽ കണ്ട പുരാ വസ്തുക്കളുമായും കേരളത്തിലെ പട്ടണം എന്ന പ്രദേശവുമായും ചേർത്തു്, വളരെ ബ്രഹത്തായ ഒരു ക്രൈസ്തവീകരണ കഥതന്നെ രചിക്കാനാണു് ശ്രമം ഇപ്പോൾ. ഈ അടുത്തകാലത്തു ഉണ്ടായ പ്രളയം കാരണം ആറന്മുളയിൽ തെളിഞ്ഞുവന്ന വിഗ്രഹങ്ങളേയും ഇതിനോടു ബന്ധിക്കാനും ശ്രമം ഉണ്ടു്. ഇടതു പക്ഷ കുബുദ്ധിജീവികൾ, പ്രത്യേകിച്ചും കേരളം തമിഴ്നാടു് ദില്ലിയിലെ ജെ എൻ യു ഇവയിലെ ഇടതു പക്ഷ കുബുദ്ധിജീവികൾ ആണു് ഈ പരിപാടിക്കു് മുന്നിൽ നില്ക്കുന്നതും.  (ഇക്കണക്കിനു പോയാൽ ആറന്മുളയിലെ പാർത്ഥസാരഥീ ക്ഷേത്രവും പള്ളിയാണെന്ന വാദം പൊന്തി വരാം. ഒപ്പം ചിലപ്പോൾ ക്രിസ്തുവിന്‍റെ ജനനം ഏതാനും നൂട്ടാണ്ടുകൾ എന്നല്ല സഹസ്രാബ്ദങ്ങൾ തന്നെ പിന്നോട്ടും മാറ്റിയേക്കാം ചിലർ.) ഇതേ തോമ്മസ്സുമായി ബന്ധപ്പെട്ടതാണെന്നു അവകാശവാദം ചിലർ ഉയർത്തുന്ന മലയാറ്റൂർ പള്ളിയും ഒരു സനാതനധർമ്മ ക്ഷേത്രം ആയിരുന്നതായി ശ്രീമാൻ അച്ചുത മേനോൻ 1911ൽ അദ്ദേഹം എഴുതിയ തന്‍റെ The Cochin State Manual എന്ന ഗ്രന്ധത്തിൽ പറയുന്നുണ്ടു്. ക്ഷേത്രത്തിലെ പ്രതിഷ്ടയുടെ അടുത്തു്  ആഗ്നേയശിലയിൽ പണിത ഒരു കുരിശുരൂപം പൊന്തി വന്നു എന്നും അതിനാൽ അതു ക്രൈസ്തവർക്കു കൈമാറി എന്നും ആണു് കഥ. തക്ഷശിലാ ഭാഗത്തു് കണ്ട കുരിശ്ശു രൂപവും മലയാറ്റൂർ ക്ഷേത്രത്തിൽ പൊന്തി വന്ന കുരിശ്ശു രൂപവും തോമ്മസ്സുമായി ബന്ധപ്പെട്ടതാണെങ്കിൽ അവ ഒന്നാം നൂറ്റാണ്ടിലുണ്ടായ കുരിശ്ശും സംഭവവും ആകണമല്ലോ? എന്നാൽ ഒന്നാം നൂറ്റാണ്ടിൽ കുരിശ്ശു രൂപം ആരാധനാ വസ്തു ആയിരുന്നും ഇല്ല. കുരിശ്ശ് ഒരു ആരാധനാ വസ്തു ആയതു് അഞ്ചാം നൂറ്റാണ്ടിൽ മാത്രമാണു്. അപ്പോൾ ഒന്നാം നൂറ്റാണ്ടിൽ അങ്ങനെ ഒരു തോമ്മസ്സ് വന്നെങ്കിൽത്തന്നെ കുരിശ്ശ് രൂപം ഒരു ആരാധനാ വസ്തുവായി പ്രകടിപ്പിക്കയില്ല. ഇക്കാരണത്താൽ ഈ കഥകൾ രണ്ടും സത്യമല്ലാ എന്നു ആ കഥകൾ സ്വയം തെളിയിക്കുന്നു. കൂടാതെ ലോകത്തു് ആദ്യത്തെ  ഗുഹാകലാരൂപങ്ങൾ തുടങ്ങിയ കാലം മുതലേ, അതായതു് 20,000ൽപ്പരം വർഷങ്ങൾക്കും മുമ്പു തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇതിന്‍റെ  പ്രതീകങ്ങൾ ഗുഹകളെ അലങ്കരിക്കുന്നതായും കാണാം. ആരാധനാ വസ്തു ആയിരുന്നില്ലാ എങ്കിലും അലങ്കാര വസ്തു ആയിരുന്നു. ആരാധനാ വസ്തു ആയിരുന്നു എങ്കിൽ അതു് സനാതന ധർമ്മത്തിലെ ഒരു ആരാധനാ വസ്തു ആയിരുന്നിരിക്കാൻ മാത്രമേ സാദ്ധ്യതയും ഉള്ളൂ. കാരണം അന്നു് സനാതനധർമ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചില ചരിത്രകാരന്മാർ ഇവയും രേഖപ്പെടുത്തിക്കാണുന്നുണ്ടു്. (13)

സനാതനധർമ്മം ഉന്നതമായ “ആത്മവിദ്യ” ആണെന്ന ധാരണ ഇല്ലാതാക്കി വെറും ഒരു religion ആണു് അല്ലെങ്കിൽ religions ആണു് എന്നു കാണിക്കാനാണു് അതിനെ പലതാക്കിയതു്. അപ്പോൾ Religious Recruitment (മതാഗിരണം) Religious Conversion (“മതം മാറ്റം”) ആക്കാമല്ലോ? അതിനായി നമ്മുടെ സനാതനധർമ്മം ഒരു religion മാത്രം ആണെന്ന ധാരണ ആദ്യം ഉണ്ടാക്കേണ്ടതുണ്ട്. സനാതനധർമ്മം പല religions ആണെന്നു സ്ഥാപിച്ചാൽ അതു കൂടുതൽ വിഘടനങ്ങൾക്കു് ഉതകുകയും ചെയ്യും. അതിനായിട്ടായിരുന്നു പാശ്ചാത്യർ നമ്മുടെ ബ്രഹ്മവിദ്യയെ  Hindu religion” ആക്കിയതും പിന്നീടു പല religions ആയി വിഘടിപ്പിച്ചതും. അതു മനസ്സിലാകാതെയും മനസ്സിലാക്കാതെയും ഭാരതീയർ “ഹിന്ദുമതം,” “ബുദ്ധ മതം,” “ജൈന മതം,” “ശൈവ മതം,” “വൈഷ്ണവ മതം”, “ശാക്തേയ മതം” തുടങ്ങി പല religions ഉണ്ടെന്നു വിശ്വസിച്ചു. അതിന്‍റെ പേരിൽ കലഹിക്ക പോലും ചെയ്തു. ഈ കലഹം അവർ വരും മുമ്പു തന്നെ ഉണ്ടായിരുന്നു എന്നും പാശ്ചാത്യർ പ്രചരിപ്പിക്കയും ചെയ്തു. അതിൽ ഒന്നാണു് “ബുദ്ധമത”ക്കാരെ “ഹിന്ദുമത”ക്കാർ കൊന്നു, “ബുദ്ധ വിഹാര”ങ്ങൾ “ഹിന്ദു ക്ഷേത്രങ്ങൾ” ആക്കി മാറ്റി എന്നു തുടങ്ങിയ കഥകൾ. അതു കൂടുതൽ കലഹങ്ങൾക്കു് കാരണവും ആയി. ആ കലഹങ്ങൾ ഇന്നും തുടരുന്നു. ഇത്തരം കലഹങ്ങൾ ആണു് മതാഗിരണം നടത്താൻ വിദേശികൾക്കു് ആവശ്യം. 2018ലെ ശബരിമല പ്രശ്നവും ഇങ്ങനെ ഉണ്ടാക്കിയതും ആണു്. കലഹങ്ങൾക്കു വേണ്ട കരുക്കൾ നീക്കിയതിനു ശേഷം, ഇടികൂടുന്ന ആടുകളുടെ മദ്ധ്യത്തിൽ രക്തം കുടിക്കാൻ കാത്തു നിൽക്കുന്ന ചെന്നായ്ക്കളെപ്പോലെ Religious Absorption Workers (മതാഗിരണപ്പട) ഉറ്റുനോക്കി കാത്തു നിൽക്കുന്നും ഉണ്ടു്. (14)

ഒന്നാം നൂറ്റാണ്ടിൽ നമ്മുടെ ഭാഷയിൽ “ബ്രാഹ്മണർ” എന്ന വാക്കു് ഉപയോഗിച്ചു കാണുന്നില്ല. ആറാം നൂറ്റാണ്ടിനു ശേഷം മാത്രമാണു കേരളത്തിൽ “ബ്രാഹ്മണർ” എന്ന വാക്കുപയോഗിച്ചു കാണുന്നതെന്നാണു് പല ചരിത്രകാരന്മാരുടെയും ഭാഷാ പണ്ഡിതന്മാരുടെയും അഭിപ്രായം. പിന്നെ ഒന്നാം നൂറ്റാണ്ടിൽ എങ്ങനെ ബ്രാഹ്മണരെ ക്രൈസ്തവീകരിക്കാൻ സാധിക്കും? എന്നിട്ടും ഇന്നും പല രാഷ്ടീയ കക്ഷികളും “ഹിന്ദുക്കളും” ഈ “ഒന്നാം നൂറ്റാണ്ടു കഥ” ഏറ്റു പാടുന്നും ഉണ്ടു്. എന്നാൽ “ക്രിസ്തുമതം” സ്ഥാപിച്ചു എന്നു പറയുന്ന ക്രിസ്തുവും, അതു ഭാരതത്തിൽ കൊണ്ടുവന്നു എന്നു പറയപ്പെടുന്ന തോമ്മസ്സും ജീവിച്ചിരുന്ന വ്യക്തികളാണെന്നതിനു ചരിത്രപരമായ യാതൊരു തെളിവും ഇല്ല. ക്രിസ്തുവിന്‍റെ ശിഷ്യനായ ഒരു തോമ്മസ്സ് എന്നല്ല, ഒരു ശുഷ്യനും ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നിട്ടില്ലാ എന്നു്, വത്തിക്കാൻ അധികാരികൾ അടക്കം പല ക്രൈസ്തവ സഭാ മേധാവികൾ തന്നെയും സമ്മതിച്ചിട്ടുള്ളതും ആണു്. കേരളത്തിലെ സഭാ മേധാവികൾ സമ്മതിച്ചിരുന്നില്ലാ എങ്കിലും ഇപ്പോൾ ചിലരൊക്കെ സമ്മതിക്കാൻ തുടങ്ങിയിട്ടുണ്ടു്. അതും ഒരു പുതിയ “മതാഗിരണ” തന്ത്രവും ആകാം. കൂടാതെ 1800കളിൽപ്പോലും ക്രൈസ്തവീകരണം വളരെ അപൂർവ്വമായേ നടന്നിട്ടുള്ളൂ എന്നും, അതുവരെയും സമൂഹത്തിന്‍റെ താഴേക്കിടയിൽ ഉള്ളവർ മാത്രമേ ക്രൈസ്തവം സ്വീകരിച്ചിട്ടുള്ളൂ എന്നും അതു നടത്തിയിരുന്ന മിഷനറിമാർ തന്നെ എഴുതിയ രേഖകളിൽക്കൂടി അവർ തന്നെ സമ്മതിക്കുന്നും ഉണ്ടു്. (15)

ഒന്നാം നൂറ്റാണ്ടിൽ ഏഴരപ്പള്ളികളുടെ സ്ഥാപനവും മനപ്പൂർവ്വമായി  പ്രചരിപ്പിക്കുന്ന കള്ളക്കഥ മാത്രമാണെന്നാണു് മറ്റുപല പണ്ഡിതരേയും പോലെ ചരിത്രാദ്ധ്യാപകനായി സി.. ഐസ്സക്കിന്‍റെയും അഭിപ്രായം. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ക്രൈസ്തവർ അവകാശവാദം ചെയ്യുമ്പോലെ ഭാരതത്തിലെ ഒരു പള്ളി പോലും ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയല്ല. ഒരൊറ്റ ക്രിസ്ത്യൻ പള്ളിയുടെ പോലും ആരംഭത്തിലെ കെട്ടിടം എന്നവകാശപ്പെടുന്നവ ഒന്നും തന്നെ ഇന്നില്ല. ഇപ്പോൾ ഉപയോഗിക്കുന്ന കെട്ടിടങ്ങൾ തന്നെയും, തുടക്കത്തിൽ നിർമ്മിച്ചവയെ നശിപ്പിച്ചിട്ടു് പിന്നീടു് നിർമ്മിച്ചവ മാത്രം ആണെന്നാണ് സഭാ അധികാരികൾ അവകാശപ്പെടുന്നതു്. ഇപ്പോൾ അങ്ങനെ നിർമ്മിച്ചവയേയും നശിപ്പിച്ചിട്ടു് പുതിയവ നിർമ്മിക്കയാണു്. എന്നിട്ടു് അതോടൊപ്പം ഈ പള്ളി ആദ്യം  നിർമ്മിച്ചതു് അതിപുരാതനമായ കാലത്തു് എന്ന ലിഖിതവുമായി ഒരു ഫലകവും സ്ഥാപിക്കും. പുരാതന കെട്ടിടം ഉണ്ടായാലല്ലേ അതിന്‍റെ ശരിയായ നിർമ്മാണ വർഷവും അതിലൂടെ തുടങ്ങിയ കാലവും നിർണ്ണയിക്കാനാവൂ. ഇപ്പോൾ ഉള്ളവയെ നശിപ്പിച്ചിട്ടു് വീണ്ടും പുതിയവ നിർമ്മിച്ചാൽ കാലനിർണ്ണയം അനായാസം തടയാമല്ലോ? പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് ഭരണകാലത്തു് ഭരണാധിപന്മാർ ഭൂമിയും പണവും ധാരാളമായി നൽകുകയും, അവയിൽ ആരാധനാലയങ്ങൾ പണിയുകയും ചെയ്തിരുന്നു. അക്കാലത്തു പണിതീർത്തവ ആണു് ഇന്നു പുരാതനമായവ എന്നു അവകാശപ്പെടുന്ന പള്ളികൾ എല്ലാം തന്നെ എന്നാണു് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നതു്. ബ്രിട്ടീഷുകാർ നാട്ടു രാജാക്കന്മാരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും ഭൂമിയും നിർമ്മാണത്തിനു വേണ്ട ചിലവും കൊടുപ്പിക്കുകയും ചെയ്തിരുന്നു. കൊടുത്ത ഭൂമി മിക്കവയും ക്ഷേത്രങ്ങളുടെ സ്വത്തുക്കളും പൊതു സ്വത്തുക്കളും ആയിരുന്നു. പള്ളികൾ പലതും അവിടെ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടു നിർമ്മിച്ചവയും ആണു്. ഗുരുവായൂരിലെ പലയൂർ, കൊല്ലത്തെ തേവലക്കര, കൊച്ചിയിലെ പള്ളുരുത്തി ഇവ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണു്. മലയാറ്റൂർ പള്ളിയും അങ്ങനെയാകാനാണു് സാദ്ധ്യത. ഒരു “മതാഗിരണപ്പണിക്കാരൻ” തന്നെ ആയിരുന്ന സി.എം. അഗുറിന്‍റെ കണക്കുകൾ അനുസരിച്ചു്, 1816ൽ തിരുവിതാംകൂറിൽ 19524 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. അന്നു് 301 ക്രിസ്ത്യൻ പള്ളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1891 ആയപ്പോൾ ക്ഷേത്രങ്ങൾ 9364 ആയി കുറയുകയും പള്ളികളുടെ എണ്ണം 1116 ആയി ഉയരുകയും ചെയ്തു.  (അങ്ങനെ പൊന്തി വന്നതാകാം മലയാറ്റൂർ പള്ളി.) ഈ ക്ഷേത്രങ്ങൾ അപ്രത്യക്ഷം ആയതും പള്ളികൾ പ്രത്യക്ഷമായതും എങ്ങനെ എന്നു് ആർക്കും ഊഹിക്കാൻ സാധിക്കുന്നതാണു്. ക്രൈസ്തവീകരണം നേരത്തേതന്നെ തുടങ്ങിയിരുന്നു എങ്കിലും ജനങ്ങളുടെ എതിർപ്പും മുസ്ലീങ്ങളുടെ കൂടുതൽ അക്രമണകരവും പീഠനാത്മകവും ആയ മതാഗിരണവും കാരണം ക്രൈസ്തവരുടെ മതാഗിരണ പരിപാടികൾ അവർ ആഗ്രഹിച്ചതു പോലെ വിപുലമായി നടത്തുക സാദ്ധ്യമായില്ല. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്തു് ക്രൈസ്തവീകരണത്തിനു സകല വിധമായ സഹായങ്ങളും ലഭിക്ക കാരണം കൂടുതൽ ജനങ്ങൾ ക്രൈസ്തവീകരിക്കപ്പെട്ടു. അതിനാൽ 1830കളോടു കൂടി ക്രൈസ്തവീകരണവും പള്ളികളുടെ നിർമ്മാണവും വർദ്ധിക്കാൻ തുടങ്ങി. ഒപ്പം ബ്രിട്ടീഷ് മോഡേൺ എഡ്യുക്കേഷൻ പരിപാടിയും കൂടി ആയപ്പോൾ ക്രൈസ്തവീകരണം വിജയം കാണാൻ തുടങ്ങി. ഒരു പുതിയ ഇന്ത്യ 1835 ൽ ജനിച്ചു. പാശ്ചാത്യരായ മിഷനറിമാർ ശ്രമിച്ചു പരാജയപ്പെട്ട കാര്യം മക്കാളെ തന്‍റെ വിദ്യാഭ്യാസ പരിപാടിയിൽക്കൂടി അനായാസം സാധിച്ചെടുത്തു. വളരെ  പുരാതനമായ ഭാരത സംസ്കാരത്തിന്‍റെ അടിത്തറ ഇളകിയാടാൻ തുടങ്ങി. അതിന്‍റെ  ശക്തമായ തൂണുകൾ ഒന്നൊന്നായി തകർന്നു വീണുകൊണ്ടിരിന്നുഎന്നാണു് ഇതേപ്പറ്റി മക്കാളെയുടെ ജീവചരിത്രത്തിൽ എഴുതിയിരിക്കുന്നതു്. A.D. 849നു മുമ്പായി കേരളത്തിൽ പള്ളികൾ സ്ഥാപിച്ചതായി യാതൊരു രേഖകളും ഇല്ലാ എന്നും Prof. C.I. Issac ന്‍റെ ക്രിതികളിൽ രേഖപ്പെടുത്തിയതായി കാണുന്നു. 1950ൽ ശബരിമല ക്ഷേത്രം തീവച്ചു നശിപ്പിക്കാൻ ശ്രമിച്ച കാലത്തിനു തൊട്ടു മുമ്പായി ശബരിമല ക്ഷേത്രത്തിനു ചുറ്റുപടുമായി ധാരാളം പള്ളികൾ ഉണ്ടായിരുന്നതായി സ്ഥാപിക്കാൻ ഒരു ശ്രമം നടന്നതായി ആ തീവയ്പ്പിനെപ്പറ്റി അന്വഷിച്ച അന്നത്തെ പോലീസ്സ് ഡി.ഐ.ജി. സമർപ്പിച്ച രേഖകളിൽ പറയുന്നു. എന്നാൽ പള്ളിയുടെ അവശിഷ്ടം എന്നു കാട്ടുവാൻ ശ്രമിച്ചവയെല്ലാം തന്നെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ആണെന്നാണു് കണ്ടതെന്നും ആ രേഖകളിൽ കാണാം. (16)

ക്ഷേത്രം നശിപ്പിക്കാൽ പലപ്പോഴും ശബരിമല ക്ഷേത്രത്തിനു ചുറ്റുപാടുകളിലും നടന്നിരുന്നു എന്നും ഇതു തെളിയിക്കുന്നു. ഇന്ന് ശബരിമല ക്ഷേത്രഭൂമിക്കു ചുറ്റുമായി, ആയ്യപ്പന്‍റെ പൂങ്കാവനത്തിലും അതിനു ചുറ്റുമായും ധാരാളം പള്ളികൾ നിർമ്മിക്കപ്പെട്ടും കഴിഞ്ഞു. എന്നാൽ “ഹിന്ദു” ഇന്നും ഉറക്കത്തിൽ നിന്നും ശരിക്കും ഉണർന്നിട്ടില്ല.

മാണിക്കവാചകരെ കടമെടുത്താകാം ഈ “മാണി”യേയും “മാണി മത”ത്തേയും സൃഷ്ടിഷ്ടിച്ചതുതന്നെ. പേരിന്‍റെ സാമ്മ്യം കാരണം ഉണ്ടായ ധാരണയിലും കൂടുതൽ സാദ്ധ്യത അതിനാണു്. അതിലും കൂടുതൽ സാദ്ധ്യത മറ്റൊന്നാണു്. ഭാരതീയ ഭാഷകളിൽ സാധാരണയായി ഉപയോഗിക്കുന്ന “മണി” എന്ന വാക്കിനെ അപഹരിച്ചു് മാണി ആക്കിയതാകാനാണു് ഏറ്റവും കൂടുതൽ സാദ്ധ്യത, കൃഷ്ണനെ അപഹരിച്ചു് ക്രിസ്തുവാക്കിയതു പോലെ. തിരുവുള്ളവരെ ക്രിസ്ത്യാനി ആക്കാനും തിരുക്കുറൽ ക്രൈസ്തവ ഗ്രന്ധം ആക്കാനും ശൈവസിദ്ധാന്തം തന്നെ ആദ്യകാല ക്രസ്തവം ആണെന്നും സ്ഥാപിക്കാനും പണ്ടു മുതലേ ശ്രമിക്കും പോലെ. കാലാന്തരത്തിൽ കെ. എം മാണിയെത്തന്നെ പ്രവാചകനോ ദൈവം തന്നെയും ആക്കി എന്നും വരാം. (17)

© ഉദയഭാനു പണിക്കർ; ഇതു ഭാഗികമായോ പൂർണ്ണമായോ 
ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.
 Bibliography

(1) (a) Notes of some wanderings with Swami Vivekananda, By Sister Nivedita,  chapter 8 (b) The story of the Bible, by Yearsley Macleod published in London in 1948. (c) Christians and Christianity in India by P. Thomas, published in 1954.

(2) Letters On The State Of Christianity In India, by Abbe J.A. Dubois, Pages 115, 116, (from the letter written to the Rev G.B. at Bombay on November 16, 1816.)

(3) Letters On The State Of Christianity In India, by Abbe J.A. Dubois, Pages 134, 135, (from the letter written to the Rev G.B. at Bombay on November 16, 1816.

(4) (a) Thomas Metcalf, Ideologies of the Raj, Cambridge University Press, 1994, Page 48. (b) Colonialism and the making of modern India, by Nicholas B. Driks Page 20-23.

(5) (a) Introduction to the study of the Hindu Doctrines, Page 12; By Rene Guenon, a French author and intellectual and an influential figure in the domain of metaphysics, who wrote on topics ranging from sacred science to History, translated by Marco Pallis, Published in London by Luzac and Company (46 Great Russell Street, W.C. 1, in 1945.) (b) Original Sanskrit Texts On The Origin And History Of  The People Of India, By J. Muir, Volume 4, Second Edition, Revised, Published in 1873 at London, by Trubner & Co., Pages 57 to 59, Ludgate Hill. Pages 5, 8, 9. (c) ഋഗ്വേദം, 10-9, 10-16, 10-72, 10-81, 10-82, 10-129, 10-61-4.

(6) (a) The Bible in India, by Louis Jacolliot,  Published in 1869, Page x, xi, xii, 41, 42 (b) The ancient History of the Near East, Chapter 3, The Summerians, By Lt. Colonel Francis Wilford (c) The Myth of Persecution, Dr Candida Moss, Published in 2013. (d) The Quest of the Historical Jesus, 1911 Edition, By Albert Schweitzer, Page 370, 371. (e) Socrates And Christ, A Study In The Philosophy 0f Religion, By R. M. Wenley, M.A., Lecturer On Mental And Moral Philosophy In Queen Margaret College, Glasgow; Examiner In Philosophy In The University Of Glasgow. (f) History Of The Christian Religion To The Year Two Hundred By Charles B. Waite, A. M., Fifth Edition — Revised, Containing Much Additional Matter In Appendix; Published In Chicago By C. V. Waite & C O. In The Year 1900.

(7) (a) The Bible in India, by Louis Jacolliot,  Published in 1869; Part One, Chapter One, India's Relation To Antiquity (b) The ancient History of the Near East, Chapter 3, The Summerians (c) Life and Letters of Friedrich Max Muller, Edited by Mrs Max Muller, Vol 1 and 2 (d) Colonialism and its forms of knowledge by Bernard S. Cohn (e) The Indian Caste system and the British” by Kevin Hobson (f) Caste of Mind by Nicholas B Dirks (g) The Tinnevelly Shanars: by Robert Caldwell (h) Censes report of 1911 by M L Middleton, ICS, Superintendant of the Government of India. (i) House of Commons Papers: 1812-13, Volume 7 (j) India in Bondage: Her Right to Freedom - By Rev. Jabez T. Sunderland. (k) The Invasion That Never Was - By Michel Danino and Sujata Nahar (l) Castes and tribes of southern India – Volume 2, 3, 4, 5, 6 and 7 (m) Travancore Tribes And Castes Vol 1 By L.A. Krishna Iyer. (n) A Dictionary, English, Persian and Arabic, by John Richardson, (in the Letter from William Davy to John Richardson, dated 8 March 1780). (o) House of Commons Papers: 1812-13, Volume 7 (p) The Invasion That Never Was - By Michel Danino and Sujata Nahar (q) India: Mother Of Us All - By Chaman Lal p. 24. (r) ഋഗ്വേദം മണ്ഡലം 1 സൂക്തം 100 മന്ത്രം 18, സൂക്തം 103 മന്ത്രം 3, സൂക്തം 130 മന്ത്രം 8, സൂക്തം 133, മന്ത്രം 2, 3, 4; ഋഗ്വേദം, മണ്ഡലം 4, സൂക്തം  38, മന്ത്രം 5-8; ഋഗ്വേദം, മണ്ഡലം 6, സൂക്തം 75; ഋഗ്വേദം, മണ്ഡലം 7, സൂക്തം 83; ഋഗ്വേദം, മണ്ഡലം 8, സൂക്തം 96, മന്ത്രം 13, 14, 15; (s) Electronic Journal of Vedic Studies Vol. 24, Issue 1 (2017), Recent Studies on the Ancient Indian Vrātya by Kristoffer af Edholm, Volume 24, 2017, Issue 1; (t) Original Sanskrit Texts On The Origin And History Of  The People Of India, Their Religion And Institutions. Collected, Translated, And Illustrated, By J. Muir, D.C.L., LL.D., Ph.D. (u) Angela Marcantonio, The Indo-European Language Family: Questions About Its Status Introduction Institute for the Study of Man, Washington D.C. Journal for Indo-European Studies Monograph Series, 2009. (v) Religious Thought And Life In India by Monier Williams, (w) History Of The Christian Religion To The Year Two Hundred By Charles B. Waite, A. M., Fifth Edition — Revised, Published In Chicago By C. V. Waite & C O. In The Year 1900.

(8) (a) Life and Letters of Friedrich Max Muller, Edited By Mrs Max Muller, Vol 1, Chapter XV Page 328; Page 346 in some editions. (b) Religious Thought And Life In India by Monier Williams, Page 17,  57, 65, 95, 96, 117, 135, 136, 137, 257, and many more pages. (c) Original Sanskrit Texts On The Origin And History Of  The People Of India, Their Religion And Institutions. Collected, Translated, And Illustrated, By J. Muir, D.C.L., LL.D., Ph.D.; Corresponding Member Of The Royal Prussian Academy Of Sciences, And Of The American Oriental Society, The French Academy Of Inscriptions And Bells Letters, Honorary Member Of The German Oriental Society, And Foreign Member Of The Lendon Literary Society; Volume 4, Second Edition, Revised. Comparison Of The Vedic With The Later Representations Of The Principal Indian Ditties; Published in 1873 at London, by Trubner & Co., 57 And 59, Ludgate Hill. Pages v, vi, vii, ix, x. (d) Hobson-Jobson [microform] : a glossary of colloquial Anglo-Indian words and phrases, and of kindred terms, etymological, historical, geographical and discursive(e) The Medieval and Early Modern Iberian World, formerly medieval iberian peninsula; Editors: Larry J. Simon (Western Michigan University), Gerard Wiegers (University of Amsterdam), Arie Schippers (University of Amsterdam), Isidro J. Rivera (University of Kansas), Mercedes Garcia-Arenal (cchs/csis); VOLUME 61 (f) Victims Of The Christian Faith, How many people have died in the name of Christ, Christianity and Catholicism? by Kelsos, 16 August 2002; (g) Why Sir William Jones Got It All Wrong, Or Jones’ Role In How To Establish Language Families, Lyle Campbell (University of Canterbury, New Zealand); (h) Asiatic Researches Or Transactions Of The Society Instituted In Bengal For Enquiring In To The History And Antiquities, The Arts, Sciences And Literature Of Asia; (i) Reconceptualizing India Studies. By Balagangadhara, S.N. 2012. New Delhi: Oxford University Press. (j) Blunt, Edward A. 1931. The Caste System of Northern India: With special reference to the United Provinces of Agra and Oudh. London: Oxford, University Press. (k) Origin And Growth Of Caste In India By Nripendra Kumar Dutt, M.A., Ph.D. Published In Calcutta By The Book Company, Ltd. In 1931 And In London By K. Paul, Trench, Trubner & Co. Page 1. (l) Wolf, Kenneth B. “Sentencia-Estatuto de Toledo, 1449.” Medieval Texts in Translation, 2008. Web. 22 May 2009. (m) Western Foundations of the (Indian) Caste System, A collection of Articles by various authors, Published by Springer International Publishing AG, Gewerbestrasse 11, 6330 Cham, Switzerland. (n) Jesus Christ, An Artifice for Aggression; By Sita Ram Goel Published by Voice of India, 2/18, Ansari Road, New Delhi (o) Caste in India and the United States by Gerald D. Berreman, Journal Article in American Journal of Sociology, Vol. 66, No. 2 (Sep., 1960), Page 120-127; (p) Memoirs of Judges Magalhaes and Lousada, Vol 2, Annaes Maritimose Coloniais, Page 59 (q) “Memoirs of Goa”, By Alfredo De Mello Chapter 21 (r) "Historia de Portugal", By Joao Felix Pereira, 3rd edition, Page 235. (s) Victims Of The Christian Faith, How many people have died in the name of Christ, Christianity and Catholicism? by Kelsos, 16 August 2002. (t) The Bible in India, by Louis Jacolliot, Published in 1869. (u) Letters On The State Of Christianity In India by Abbe J.A. Dubois, Printed in 1823. (v) ആത്മോപദേശശതകം 1, 35, 36, 59, 63, 65, 89, 99, 100.

(9) (a) Defiled Trades and Social Outcasts: Honor and Ritual Pollution in Early Modern Germany, By Kathy Stuart, Professor of History, Published by Cambridge University Press, 2006. (b) “The Story of Civilisation: Our Oriental Heritage” By Will Durant, Published in 1935. (c) A History of Civilisations by Fernand Braudel, Published by Penguin Books, New York 1995. (d) Introduction to the study of the Hindu Doctrines, By Rene Guenon, Translated by Marco Pallis, Published in London by Luzac and Company, 46 Great Russell Street W.C.1 in 1945. (e) Western Foundations of the (Indian) Caste System, A collection of Articles by various authors, Published by Springer International Publishing AG, Gewerbestrasse 11, 6330 Cham, Switzerland. (f) The Tinnevelly Shanars, by Robert Caldwell, (published by Christian Knowledge Society’s Press, Madras in 1849 (g) Hindu, Hinduisam, and Hindutva, Twists of the Hindu Identity thru the ages, by Dr. Rajen Barua; (h) The Impact of Indian myth on Occidental selected Poems, by Fadi Butrus K. Habash (Assistant-Lecturer), University of Mosul, College of Education for Humanities, Dept. of English. (i) Jesus And Krishna by John P. Lundy, Nineteenth--Century Reverend; (j) Did Jesus Christ Really Live? Published in 1922 written by Marshall J. Gauvin; (k) The Myth of Persecution, Dr Candida Moss, Published in 2013. (l) Did historical Jesus really exist? The evidence just doesn’t add up, There are clearly good reasons to doubt Jesus’ historical existence, by Raphael Lataster, Lecturer in religious studies at the University of Sydney. Article Published in Washington Post on December 18, 2014. (m) Was Jesus a Real Person? (n) Letters On The State Of Christianity In India, by Abbe J.A. Dubois, Pages 100, 101, (from the letter written to the Rev G.B. at Bombay on November 16, 1816.) Pages 115, 116, (from the letter written to the Rev G.B. at Bombay on November 16, 1816.)

(10) (a)  നാരായണഗുരു സ്വാമി, എം കെ സാനൂ, പുറം 368, 369 (b) “The ‘Hindu Buddha’ and the ‘Buddhist Viṣṇu’: Divergent Trends in  Buddhist Encounters with Brahmanism”, published in  The Indian International Journal of Buddhist Studies, (no.10), Varanasi, 2009, Pages 189 to 194.

11) Introduction to the study of the Hindu Doctrines, Page 77;  By Rene Guenon.

(12) Karnataka government agrees to recommend separate religion for Lingayats; Times of India, Updated Mar 19, 2018, at 19-14 IST;

(13) (a) Jesus And Krishna by John P. Lundy, Nineteenth--Century Reverend; (b) Did Jesus Christ Really Live? Published in 1922 written by Marshall J. Gauvin; (c) The Myth of Persecution, Dr Candida Moss, Published in 2013. (d) Did historical Jesus really exist? The evidence just doesn’t add up, There are clearly good reasons to doubt Jesus’ historical existence, by Raphael Lataster, Lecturer in religious studies at the University of Sydney. Article Published in Washington Post on December 18, 2014. (e) Who Was Jesus, the Man? (Report in Live Science), (report in Live Science). (f) Was Jesus a Real Person? Article in Live Science. (g) Letters On The State Of Christianity In India, by Abbe J.A. Dubois. (h) The Myth of Saint Thomas and the Mylapore Shiva Temple, Written by Iswhwar Sharan (i) Fable of ‘Martyr’ Devasahayam Pillai: Church’s lies exposed, By B.R.Gauthaman (j) Encashment of virtuous Tamil Hindu psyche: Sainthood of Devasahayam Pillai by C.I.Issac, Retired History Professor, Kerala University, (k) “It Has Served Us Well – This Myth of Christ …” (l) Dubious Saint Thomas in India legend by noted historians, researchers, and journalists. (m) The Myth of Saint Thomas and the Mylapore Shiva Temple, (n) An emerging trend in the Kerala Christian, Muslim historiography, an article by Prof. CI Issac, retaired history proffosor of Mahatma Gandhi University. (o) Encashment of virtuous Tamil Hindu psyche: Sainthood of Devasahayam Pillai by C.I.Issac, Retired History Professor, Kerala University, December 5, 2012 (p) Thomas Metcalf, Ideologies of the Raj, Cambridge University Press, 1994, Page 48. (q) Colonialism and the making of modern India, by Nicholas B. Driks Page 20-23. (r) ശബരിമല തീവെയ്പ്പു് അന്വഷണ റിപ്പോർട്ട്, എഴുതിയതു് ഡി.ഐ.ജി. ശ്രീമാൻ കെ. കേശവമേനോൻ, പുറം 42. (s) “Life of Lord Macaulay” by G. D. Trevelyan. (s) The Express Tribune, Taxila Cross, Article Published in The Express Tribune, on December 16, 2011, written By Salman Rashid. (t) History Of Early India From The Origins To AD 1300 - author Romila Thapar. (u) The Cochin State Manual 1911 by Menon, C. Achyuta, Published in 1911. (v) സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ. (w) നായരുടെ ആദിമാതാവ് പുലയി, ചെറുമി ഈഴവരുടെയും, written by K.P. Chon (w) Maxist-Christian Nexus Exposed in Pattanam Excavations, 
(x) Comrade Karat gives red salute to Christianity, The CPM general secretary said that Christianity and communism had more in common than Christianity and capitalism... 

(14) (a) “The Story of Civilisation: Our Oriental Heritage” By Will Durant, Published in 1935, Page 558.  (b) Memoirs of Goa”, By Alfredo De Mello Chapter 21. (c) "Historia de Portugal", By Joao Felix Pereira, 3rd edition, Page 235. (d) Select Letters Of Tippoo Sultan To Various Public Functionaries, Translated by William Kirkpatrick, Published in 1811. (e) A History of Civilisations by Fernand Braudel (Penguin Books, New York 1995. (f) Growth of Muslim population in India (A.D. 1000-1800) by  K.S. Lal. (Voice of India, New Delhi). (g) Rewriting Indian History by Francois Gautier (Vikas Publishing House, New Delhi 1996). (h) Negationism in India, by Dr Koenrad Elst, Published by Voice of India, New Delhi. (i) “Was There an Islamic Genocide of Hindus?” (article) by Dr. Koenraad Elst. (j) The Myth of Saint Thomas and the Mylapore Shiva Temple, (k) An emerging trend in the Kerala Christian, Muslim historiography, an article by Prof. CI Issac, retaired history proffosor of Mahatma Gandhi University. (l) Thomas Metcalf, Ideologies of the Raj, Cambridge University Press, 1994, Page 48. (m) Colonialism and the making of modern India, by Nicholas B. Driks Page 20-23. (n) ശബരിമല തീവെയ്പ്പു് അന്വഷണ റിപ്പോർട്ട്, എഴുതിയതു് ഡി.ഐ.ജി. ശ്രീമാൻ കെ. കേശവമേനോൻ, പുറം 42. (o) “Life of Lord Macaulay” by G. D. Trevelyan. (p) The Express Tribune, Taxila Cross, Article Published in The Express Tribune, on December 16, 2011, written By Salman Rashid. (q) History Of Early India From The Origins To AD 1300 - author Romila Thapar. (r) The Cochin State Manual 1911 by Menon, C. Achyuta, Published in 1911. (s) Census of India Reports for 1871-2, 1881, 1891, 1901, 1911, 1921, 1931, 1941, 1951

(15) (a) Jesus And Krishna by John P. Lundy, Nineteenth--Century Reverend; (b) Did Jesus Christ Really Live? Published in 1922 written by Marshall J. Gauvin; (c) The Myth of Persecution, Dr Candida Moss, Published in 2013. (d) Did historical Jesus really exist? The evidence just doesn’t add up, There are clearly good reasons to doubt Jesus’ historical existence, by Raphael Lataster, Lecturer in religious studies at the University of Sydney. Article Published in Washington Post on December 18, 2014. (e) Who Was Jesus, the Man? Article in Live Science. (f) Was Jesus a Real Person? Article in Live Science. (g) Letters On The State Of Christianity In India, by Abbe J.A. Dubois. (h) The Myth of Saint Thomas and the Mylapore Shiva Temple, Written by Iswhwar Sharan (i) Fable of ‘Martyr’ Devasahayam Pillai: Church’s lies exposed, By B.R.Gauthaman (j) Encashment of virtuous Tamil Hindu psyche: Sainthood of Devasahayam Pillai by C.I.Issac, Retired History Professor, Kerala University, (k) “It Has Served Us Well – This Myth of Christ …” (l) Dubious Saint Thomas in India legend by noted historians, researchers, and journalists. (m) The Myth of Saint Thomas and the Mylapore Shiva Temple, (n) An emerging trend in the Kerala Christian, Muslim historiography, an article by Prof. C.I. Issac, retired history professor of Mahatma Gandhi University. (o) Encashment of virtuous Tamil Hindu psyche: Sainthood of Devasahayam Pillai by C.I. Issac, Retired History Professor, Kerala University, December 5, 2012 (p) Thomas Metcalf, Ideologies of the Raj, Cambridge University Press, 1994, Page 48. (q) Colonialism and the making of modern India, by Nicholas B. Driks Page 20-23. (r) ശബരിമല തീവെയ്പ്പു് അന്വഷണ റിപ്പോർട്ട്, എഴുതിയതു് ഡി.ഐ.ജി. ശ്രീമാൻ കെ. കേശവമേനോൻ, പുറം 42. (s) “Life of Lord Macaulay” by G. D. Trevelyan. (t) The Express Tribune, Taxila Cross, Article Published in The Express Tribune, on December 16, 2011, written By Salman Rashid. (u) History Of Early India From The Origins To AD 1300 - author Romila Thapar. (v) The Cochin State Manual 1911 by Menon, C. Achyuta, Published in 1911. (w) Islamic Destruction of Hindu Temples, by Stephen Knapp; (Also Works of Arun Shourie, Harsh Narain, Jay Dubashi and Sita Ram Goel have been used).

(16) (a) It Has Served Us Well – This Myth of Christ … (b) Dubious Saint Thomas in India legend by noted historians, researchers, and journalists. (c) The Myth of Saint Thomas and the Mylapore Shiva Temple, (d) An emerging trend in the Kerala Christian, Muslim historiography, an article by Prof. CI Issac, retaired history proffosor of Mahatma Gandhi University (e) Fable of ‘Martyr’ Devasahayam Pillai: Church’s lies exposed, By B.R.Gauthaman (f) Encashment of virtuous Tamil Hindu psyche: Sainthood of Devasahayam Pillai by C.I.Issac, Retired History Professor, Kerala University, December 5, 2012 (g) Letters On The State Of Christianity In India, by Abbe J.A. Dubois, Printed in 1823. (h) Thomas Metcalf, Ideologies of the Raj, Cambridge University Press, 1994. (l) Colonialism and the making of modern India, by Nicholas B. Driks. (j) ശബരിമല തീവെയ്പ്പു് അന്വഷണ റിപ്പോർട്ട്, എഴുതിയതു് ഡി.ഐ.ജി. ശ്രീമാൻ കെ. കേശവമേനോൻ. (k) “Life of Lord Macaulay” by G. D. Trevelyan Volume 1. (l) History Of Early India From The Origins To AD 1300 - author Romila Thapar. (m) Islamic Destruction of Hindu Temples, by Stephen Knapp; (Also Works of Arun Shourie, Harsh Narain, Jay Dubashi and Sita Ram Goel have been used).

(17) (a) The bible in India. Part fourth, by Louis Jacolliot, Published in 1869, Hindoo origin of the Christian idea, chapter ix, pages ix, 3l6. (b)  Jesus And Krishna by John P. Lundy, Nineteenth--Century Reverend. (c) History Of The Christian Religion To The Year Two Hundred By Charles B. Waite, A. M., Fifth Edition — Revised, Published In Chicago By C. V. Waite & C O. In The Year 1900, Page 194, 521, (d) The Myth of Saint Thomas and the Mylapore Shiva Temple, Written by Iswhwar Sharan. (e) Did Jesus Christ Really Live? Published in 1922 written by Marshall J. Gauvin; (f) The Myth of Persecution, Dr Candida Moss, Published in 2013. (g) Did historical Jesus really exist? The evidence just doesn’t add up, There are clearly good reasons to doubt Jesus’ historical existence, by Raphael Lataster, Lecturer in religious studies at the University of Sydney. Article Published in Washington Post on December 18, 2014. (e) Who Was Jesus, the Man? Article in Live Science. (f) Was Jesus a Real Person? Article in Live Science Magazine.

No comments:

Post a Comment