സിന്ധു, ഹിന്ദു, ഹിന്ദുസ്ഥാൻ, Hindu religion, ഹിന്ദു മതം.
എഴുതിയതു് © ഉദയഭാനു പണിക്കർ; ഇതു ഭാഗികമായോ പൂർണ്ണമായോ
ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.
“ഹിന്ദു”
എന്ന വാക്കു് ഒരു religionന്‍റെ
പേരായിട്ടല്ല ഉപയോഗിച്ചു തുടങ്ങിയതു്. “സിന്ധു” എന്ന നദി ഉള്ള ഭൂഭാഗം എന്ന
അർത്ഥത്തിൽ പറഞ്ഞു
തുടങ്ങിയ പേരായിരുന്നു “ഹിന്ദു” എന്നതു്. ഒരു നദിയുടെ പേരായിരുന്ന “സിന്ധു” എന്ന
സംസ്കൃത വാക്കിൽ നിന്നും, പേർഷ്യക്കാരുടെ
ഭാരതത്തെപ്പറ്റിയും ഭാരതീയ ഭാഷകളെപ്പറ്റിയും ഉണ്ടായിരുന്ന അറിവിന്‍റെ
പരിമിതികാരണംരൂപം പ്രാപിച്ചതായിരുന്നു ഈ വാക്കു്. സംസ്കൃതത്തിലെ “സിന്ധു”
പേർഷ്യക്കാർ അവരുടെ ഭാരതീയ ഭാഷകളിലെ വാക്കുകളുടെ ഉച്ചാരണ ശുദ്ധിക്കുറവിനാൽ
“ഹിന്ദു” എന്നു മാറുകയോ മാറ്റുകയോ ചെയ്തു. തുടർന്നു് ആ നദീതീരത്തും അതിനു
ചുറ്റുപാടും താമസിക്കുന്ന സകല ജനങ്ങളേയും സൂചിപ്പിക്കുന്ന പേരായി “ഹിന്ദുക്കൾ”
എന്ന വാക്കു് അവർ ഉപയോഗിച്ചു. ആ “ഹിന്ദുക്കൾ” താമസിക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ
ആ ഭൂഭാഗത്തിനു് “ഹിന്ദുസ്ഥാൻ” എന്നും പേർ കൊടുത്തു. പിന്നീട് അതിനെ ഗ്രീക്കുകാർ “India” എന്നാക്കുകയും ചെയ്തു. (1)സത്യത്തിൽ
ഭാരതത്തെപ്പറ്റിയും ഭാരത സംസ്ക്കാരത്തെപ്പറ്റിയും അറിവിന്‍റെ കുറവു കാരണം ചില
വിദേശികൾക്കു പറ്റിയ ഒരു അബദ്ധം കാരണം നൽകപ്പെട്ട പേരുകളായിരുന്നു “ഹിന്ദു”, “ഹിന്ദുസ്ഥാൻ”, “ഹിന്ദുക്കൾ” തുടങ്ങിയവ.
“ഹിന്ദു” എന്ന ആ വാക്കു് ചൈനക്കാർ അവരുടെ ഭാഷയിൽ “ഹിന്ദുക്കു്” എന്നായിരുന്നു
എഴുതുകയും പറയുകയും ചെയ്തിരുന്നതു്. കിഴക്കൻ എഷ്യയിലെ രാജ്യങ്ങൾ “തിയാൻസു,” “ത്യാൻസു,” “യിന്റു,” “റ്റിൻചു,” “ഷെന്റു” “യുആണ്ടു” ഇങ്ങനെ
പലേ ശബ്ദങ്ങളിലും ഈ പേരിനെ ഉച്ചരിച്ചിരുന്നു എന്നു് പുരാതനകലത്തെ ചില
ചീനഗ്രന്ധങ്ങളിൽ കാണാം. എന്നാൽ ഭാരതീയർ പുരാതനകാലം മുതൽ തന്നെ സ്വന്തം നാടിനെ
“ജംബുദ്വീപ്”, “ഭാരതവർഷ”, “ആര്യാവർത്ത” എന്നിങ്ങനെ ആയിരുന്നു
വിളിച്ചിരുന്നതു്. അക്കാലത്തു് ഈ പേരുകളിൽ അറിഞ്ഞിരുന്ന രാഷ്ട്രം വളരെ വിശാലവും
ആയിരുന്നു. ഇന്നു് ഇൻഡ്യാ, മദ്ധ്യകിഴക്കൻ
എഷ്യ, തെക്കുകിഴക്കൻ
എഷ്യ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഭൂവിഭാഗങ്ങളും അടങ്ങിയതായിരുന്നു ആ
രാഷ്ട്രം. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ആദിയിൽ ഇതു് ഭൂമിക്കു മൊത്തത്തിൽ ഉള്ള
പേരുതന്നെ ആയിരുന്നു. എന്നാൽ ഇന്നു് ഈ പേരുകളെയെല്ലാം നിഷ്പ്രഭമാക്കി, ആ സ്ഥാനത്തു് South Asiaയെ പ്രതിഷ്ടിക്കാനും, അതിലൂടെ ഭാരതത്തിന്‍റെ
പുരാതനമായ സംസ്ക്കാരത്തിന്‍റെ പ്രാധാന്യം കുറച്ചു കാട്ടാനും, ആ സംസ്ക്കാരം എഷ്യയുടെ
തെക്കേ മൂലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നു മാത്രം ആയിരുന്നു എന്നും
കാട്ടാനും ശ്രമം നടക്കുന്നുണ്ട്. അതിനായി എവിടെയെല്ലാം “ഭാരതം” എന്ന ശരിയായ പേർ
പ്രത്യക്ഷപ്പെടണമോ അവിടെയെല്ലാം “ഇൻഡ്യാ” എന്ന വാക്കു പോലും ഉപയോഗിക്കാതെ, South Asiaയെയും അതിന്‍റെഒരു കോണിൽ
“ഹിന്ദു”വിനെയും പ്രതിഷ്ടിക്കാൻ ഉള്ള പ്രവണത അഥവാ പദ്ധതിയാണു് ഇപ്പോൾ കാണുന്നതു്. ഇതിന്‍റെ
പ്രകടമായ ഉദാഹരണം ബുദ്ധിജീവികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവരായ
(കു)ബുദ്ധിജീവികളുടെ രചനകളിൽ ഈ പ്രവണത ധാരാളമായി കാണാം. മതാഗിരണത്തിനായുള്ള
സംഘടനകളുടെയും ഗവേഷണ പ്രബന്ധങ്ങൾ എന്ന പേരിൽ സർവ്വകലാശാലകളിൽ നിന്നും ഇറങ്ങുന്ന
രചനകളിലും ഈ പ്രവണത കാണാം. പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലുള്ള
ഉന്നത വിദ്യാഭ്യാസാലയങ്ങളെ കേന്ദ്രീകരിച്ചു തന്നെ എന്നതാണു് ഇതിന്‍റെയും
പ്രത്യേകത. അതിനുള്ള ഉദാഹരണങ്ങളാണു് സഗവേഷണ പ്രബന്ധങ്ങളായി ആ വിദ്യാലയങ്ങൾ
പ്രസിദ്ധീകരിക്കുന്നവയിൽ നല്ലൊരുപങ്കും. അതിനുള്ള രണ്ടു് ഉദാഹരണങ്ങളാണു് Hindu, Hinduism and Hindutva, Twists of
the Hindu Identity thru the ages എന്ന ലേഖനവും The Impact of Indian myth on Occidental selected Poems എന്ന
ലേഖനവും. “Hindu
religion” (“ഹിന്ദുമതം”)എന്ന പദപ്രയോഗം തന്നെ തുടങ്ങിയതു്, ഇസ്ലാമും ക്രൈസ്തവവും
ഭാരതത്തിൽ എത്തി, മതാഗിരണക്കാർ
ജനങ്ങളെ അവയിലേക്കുചേർത്തു തുടങ്ങിയതിനു ശേഷം മാത്രം ആണു്. അവയിൽ രണ്ടിലും ചേരാതെ
നിന്ന ജനങ്ങളെ വിദേശികൾ അപ്പോൾ മുതൽ ആണു് “ഹിന്ദുക്കൾ” എന്നു വിളിച്ചു
തുടങ്ങിയതു്. തുടർന്നു് 1800കളിൽ അവരെ
“ഹിന്ദുമതക്കാർ” ആക്കി. അങ്ങനെ വിദേശികളാൽ സൃഷ്ടിക്കപ്പെട്ടതു ഒരു പേരു മാത്രം
ആണു് “Hindu religion”
(“ഹിന്ദുമതം”). സനാതനധർമ്മത്തെയാണു് അവർ “Hindu religion” എന്ന പേരിൽ പരിവർത്തനം
നടത്തി പ്രചരിപ്പിച്ചതും. ഇതു എല്ലാ ഭാരതീയരും ശ്രദ്ധിക്കേണ്ട വസ്തുതയാണു്. എന്നാൽ
അവർ . “Hindu religion”
(“ഹിന്ദുമതം”) എന്നു പേരു മാറ്റിയ ഈ സനാതനമായ ഈ ധർമ്മം,യുഗാന്തരങ്ങളായി ഈ
അഘിലാണ്ഡത്തിൽ ഉണ്ടായിരുന്നതാണു്. ഇങ്ങനെ ഒരു കപട സൃഷ്ടി നടത്തുന്നതിനു മുമ്പു്
ഭാരതത്തിൽ religion എന്ന പേരിൽ
ഒന്നും തന്നെ ഇല്ലായിരുന്നു. അവരുടെ “religions” ഉണ്ടാക്കും മുമ്പു് ലോകത്തു് ഒരിടത്തും തന്നെ “religions” ഒന്നും തന്നെ
ഉണ്ടായിരുന്നില്ല. സനാതനധർമ്മം മാത്രമേ ലോകമെമ്പാടും ഉണ്ടായിരുന്നുള്ളൂ. അപ്പോൾ
സനാതന ധർമ്മത്തെ തരം താഴ്ത്തി “Hindu religion” (“ഹിന്ദുമതം”)ആക്കിയതു് അവരുടെ “religion”ൽ ജനങ്ങളെ ചേർക്കാനായി
നടത്തിയ ഒരു കപടനാടകം മാത്രം ആയിരുന്നു എന്നതിനു സംശയം വേണ്ടാ. (2)
“ഹിന്ദുമത”ക്കാർ
“ബുദ്ധമത”ക്കാരെ കൊന്നു, “ബുദ്ധ”
വിഹാരങ്ങളെ “ഹിന്ദു” ക്ഷേത്രങ്ങളാക്കി; എന്നു തുടങ്ങിയ കഥകൾ ധാരാളമായി കേൾക്കാം
എങ്കിലും, വിദേശികൾ
അവരുടെ “Religions” ഭാരതത്തിൽ
കൊണ്ടുവരും വരെ “Religion” എന്ന പേരിൽ
ഒന്നും തന്നെ ഭാരതത്തിൽ ഇല്ലായിരുന്ന കാര്യം മുകളിൽ വിവരിച്ചിട്ടുണ്ടല്ലോ? അപ്പോൾ ഒരു “Religion”ഉംഇല്ലാതിരുന്ന ഭാരതത്തിൽ
എങ്ങനെ ഒരു “Religion”ൽ ഉള്ളവർ
മറ്റൊരു “Religion”ൽ ഉള്ളവരെ
കൊല്ലും? തുടക്കം
മുതലേ (തുടങ്ങാൻ തന്നെ) കൂടെ ചേരാത്തവരെ കൊന്നു നശിപ്പിക്കയും, കൂടെച്ചേരാൻ വിസമ്മതിച്ച
ചിലരെ ക്രൂരമായി പീഠിപ്പിച്ചു കൂടെ ചേർക്കുകയും ചെയ്തവർ മറ്റുള്ളവരുടെ നേരേ അത്തരം
ആരോപണങ്ങൾ ഉന്നയിക്കുക സാധാരണം മാത്രം ആണു്. ഇതു് ഒരു മനോരോഗം എന്നു വേണമെങ്കിൽ
പറയാം. അങ്ങനെ അവർ ആ ക്രൂരതകൾ കാട്ടി ജനത്തെ ചേർത്തു തുടങ്ങും വരെ, ഭാരതത്തിൽ ബ്രഹ്മവിദ്യയെ
അടിസ്ഥാമാകിയ “സനാതന ധർമ്മ”വും അവയിലെ “ദർശന”ങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ
ദർശനങ്ങൾ എല്ലാം തന്നെ സനാതന ധർമ്മത്തിന്‍റെ ഭാഗങ്ങളും ആയിരുന്നു. ഭാരതീയരെ സനാതന
ധർമ്മികൾ അല്ലാതെ ആക്കിയതും, അവരെ ഹിന്ദുക്കളും, മുസ്ലീങ്ങളും ക്രിസ്ത്യാനികളും, സിഘുകളും മറ്റും ആക്കിയതും
മുകളിൽ വിശദീകരിച്ച വിധം ആയിരുന്നു. കാലക്രമേണ പാശ്ചാത്യർ അവർക്കു നേരിടേണ്ടിവന്ന
പ്രതിബന്ധങ്ങളെ മറികടക്കാനായി, അതിനുതകും വിധംകൂടുതൽ വിഘടനങ്ങൾ സൃഷ്ടിക്കാനായി “Hindu Religion” എന്നവർ കുറിമാനം
കെട്ടിയതിനെ, അതിലെ
പ്രധാനമായ ദർശനങ്ങളും, അവരുടെ “Religion” പോലെ ഉള്ള ഓരോ “Religion” ആണെന്നും പ്രചരിപ്പിച്ചു്, ഭാരതീയരെ ബുദ്ധിസ്റ്റുകളും, വൈഷ്ണവരും, ശൈവരും, ജൈനരും, ശാക്തേയരും മറ്റും ആക്കി
മാറ്റി വിഘടിപ്പിച്ചു. ഇതിനുള്ള ധാരാളം തെളിവുകൾ ആദ്യകാല മതാഗിരണപ്രവർത്തകരുടെ
വ്യക്തിഗതമായ ആശാവിനിമയ രേഖകളിൽ ധാരാളമായി കാണാം. ഭാരതത്തിലെ കനേഷുമാരികൾക്കു ശേഷം
പാശ്ചാത്യർ പ്രസിദ്ധപ്പെടുത്തിയ censes reportകളിലും കാണാം. ഒരു “Religion” പോലും ഇല്ലാതിരുന്ന സ്ഥലത്തു് പല “Religions”ഉണ്ടെന്നു് മനഃപൂർവ്വം
പ്രചരിപ്പിച്ചു എന്നതാണു് വാസ്ഥവം. അവയ്ക്കു് ഭാരതത്തിൽ ഉടലെടുത്തവ എന്നൊരു
“ബഹുമതിപത്രവും” നൽകി. ആ “ബഹുമതിപത്രം” “ഹിന്ദു”ക്കളിൽ നിന്നും വിഘടനത്തിനു്
എതിരായി ഉണ്ടാകേണ്ടിയിരുന്ന പ്രതിഷേധങ്ങളെ ഇല്ലാതെയും ആക്കി. അവരുടെ “Religious Conversion” നടത്താൻ
ഇപ്പുറത്തും “Religions” വേണമല്ലോ? അതിനായി അവർ ചിലവ ഉണ്ടെന്ന
ഒരു ധാരണ ഭാരതീയരിൽ, ഭാരതീയർ
അറിയാതെ തന്നെ സൃഷ്ടിക്കയാണു ചെയ്തതു്. ഇന്നു് ബഹുഭൂരിപക്ഷം സനാതന ധർമ്മികളും
“ഹിന്ദുക്കളും” (“സംഘികൾ” അടക്കം) ഇതു മനസ്സിലാക്കുന്നും ഇല്ല.
വിദേശികൾ ഭാരതത്തിൽ വരും മുമ്പു് “മതം” എന്ന വാക്കു്
“അഭിപ്രായം” എന്ന അർത്ഥത്തിലാണു് ഉപയോഗിച്ചിരുന്നതു്.“Religion” എന്ന അർത്ഥത്തിൽ
ആയിരുന്നില്ല. ഭാരതത്തിൽ ഉണ്ടായിരുന്നതു് “ധർമ്മം” ആയിരുന്നു. ധർമ്മാം വെറും “മതം”
മാത്രം അല്ല. “Religion” മാത്രവും
അല്ല. ആ
വാക്കിനു് “Religion” എന്ന
അർത്ഥം പാശ്ചാത്യർ നൾകിയതു മാത്രം ആണു്. അതിലൂടെ ഭാഷാ പരമായും അവർ ഈ വിഘടനത്തെ
ഉറപ്പിച്ചു. ഇതുകാരണം ഇപ്പോൾ ഈ ധാരണ പാശ്ചാത്യർ പ്രചരിപ്പിച്ചതാണെന്നു
മനസ്സിലാക്കാൻ തന്നെ ഭാരതീയർക്കു (സംഘികൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരിൽ
ഭൂരിപക്ഷത്തിനു പോലും) സാധിക്കുന്നും ഇല്ല. ഭാരതത്തിൽ നേരത്തേതന്നെ
വ്യത്യസ്ഥകാലങ്ങളിൽ വ്യത്യസ്ഥമായ പലവിധമായ തിരിച്ചറിവിനായി ഉപയോഗിച്ചു
വന്നിരുന്നതും, അക്കാലത്തു്
സമൂഹത്തിന്‍റെ പൊതുവായ
ഉന്നമനത്തെ ലക്ഷ്യമാക്കി തൊഴിൽ വിഭജനത്തിനു് (വിവിധ തൊഴിലുകൾ ചെയ്തിരുന്നവരെ
തിരിച്ചറിയുവാൻ, അതായതു് തൊഴിലിനെ
അടിസ്ഥാനപ്പെടുത്തിയുള്ള തിരിച്ചറിവിനായി) ഉപയോഗിച്ചിരുന്ന “ജാതി” എന്ന വാക്കിനു്
തെറ്റായി “Caste” എന്നു
തർജ്ജിമ നൽകി അതിനെ അതേ വിദേശികൾ തന്നെ “Religion”ന്‍റെ ഭാഗം ആക്കി. ഇതിനെയെല്ലാം ചേർത്തു് വളരെ വിപുലമായ
ഒരു വിഘടന യത്രം സൃഷ്ടിച്ചു. (3)
“സനാതനധർമ്മം”
വ്യക്തിഗതമായ ഏകത്വങ്ങളെ സ്വരൂപിച്ചു്, അവയുടെ ഏക മൂല്ല്യമായ പരമാത്മതത്വത്തെ, സർവ്വത്തിനും ആധാരമായി, സർവ്വത്തിന്‍റെയും ആധാരമായി, സർവ്വത്തിന്‍റെയും പൊരുളായി
അറിയുമ്പോൾ, മതങ്ങൾ ആ
പരമാത്മതത്വത്തിന്‍റെ സ്ഥാനത്തു് ഒരു ഏകവ്യക്തിത്വ പ്രതിനിധാനം ആയി ഒരു “God”നെയാണു്
പ്രതിഷ്ടിച്ചിരിക്കുന്നതു്. “God” നമ്മിൽ നിന്നും അന്യമായും അന്യനായും, ഒരു ഭരണാധിപനേപ്പോലെ, എല്ലാത്തിനേയും
നീയന്ത്രിക്കുന്ന ഒരു രാജാവിനെപ്പോലെ ചിത്രീകരിക്കപ്പെടുന്നു. എന്നാൽ പരമാത്മതത്വം
അഥവാ പരബ്രഹ്മം ലോകത്തുള്ള സകലചരാചരങ്ങളുടേയും ആകത്തുകയായ, സകലത്തിന്‍റെയും ഉറവിടമായ, സകലത്തിന്‍റെയും ശക്തിയായ, സകലതും അടങ്ങിയിരിക്കുന്ന
ശക്തിയായ, സകലയിടവും
നിറഞ്ഞു നിൽക്കുന്ന ശക്തിയായ, സകലത്തേയും നീയത്രിച്ചുകൊണ്ടു്, അവയിലും ഈ അഘിലാണ്ഡം
മുഴുവനും തന്നെയും നിറഞ്ഞു് നില്ക്കുന്നു. ഈ അഘിലാണ്ഡം മുഴുവനും അതായിത്തന്നെ
വിവക്ഷിക്കപ്പെടുന്നു. അപ്പോൾ നാമും അതിൽ അടങ്ങിയിരിക്കുന്നു, അഥവാ നാം അതുതന്നെ ആണ്.
ആയതിനാൽ ആത്മാർത്ഥമായി അതിനെ തേടുന്നവർക്കു് ഇവയെല്ലാം അനുഭവപ്പെടുകയും
ചെയ്യുന്നു. അങ്ങനെ അതിനെ അനുഭവപ്പെടുക ആണു് “സനാതന ധർമ്മം”, അങ്ങനെ അനുഭവപ്പെടുന്നവർ
ആണു “സനാതന ധർമ്മികൾ”. അതിനെ ആത്മാർത്ഥമായി തേടുന്നവരും ധർമ്മികൾ തന്നെയാണു്.
ഇക്കാരണത്താൽ സാധാരണ “മതവിശ്വാസി”കൾ സ്വാമി അയ്യപ്പനെയും മണികണ്ഡനേയും
ശാസ്താവിനേയും ശബരിമലയിൽ കാണുമ്പോൾ, അഥവാ സ്വാമി അയ്യപ്പനെ മൂന്നായിക്കാണുമ്പോൾ
സനാതനധർമ്മികൾ ഈ സ്വന്തം ആത്മാവിനെത്തന്നെയായി; സ്വയം തന്നെത്തന്നെ ആയും, മറ്റുള്ളവരായും, മറ്റുള്ളവരേയും, മറ്റുള്ളവയേയും, എല്ലാവരേയും എല്ലാത്തിനേയും
ചേർത്തും കാണുന്നു. അവിടെ മണികണ്ഡനായും അയ്യപ്പനായും ശാസ്താവായും, സ്വയമായും, അഘിലാണ്ഡത്തിലുള്ള
സകലതിനേയും, സകലത്തേയും
അന്യം അല്ലാത്തതായും, ശുദ്ധബോധമായ
പരബ്രഹ്മമായും കാണുന്നു. അങ്ങനെയുള്ള ആ അനുഭവം, ആ ശുദ്ധബോധമായ ആവസ്ഥാവിശേഷം സനാതനധർമ്മം വഴി
മാത്രമേ അനുഭവം ആകയുള്ളൂ, സാദ്ധ്യമാകുകയുള്ളൂ.
ഒരു മതത്തിൽ കൂടിയും അതു സാധ്യമല്ല. അതു “തത് ത്വം അസി”യിലൂടെ മാത്രമേ
സാദ്ധ്യമാകൂ. ഇക്കാരണത്താലാണു്, ഈ തത്വം ഭക്ത ജനങ്ങളെ ഓർമ്മപ്പെടുത്തുവാനാണു്, ശബരിമല ക്ഷേത്രത്തിൽ “തത്
ത്വം അസി” എന്നു്
ആലേഖനം ചെയ്തിരിക്കുന്നതും. (4)
==============
Bibliography (ഗ്രന്ധസൂചി).
(1)
“The Story of
Civilisation: Our Oriental Heritage” By Will Durant, Published in 1935, Page
392, 393
(2)
(a) Ancient
Chinese Names of India by P.C. Bagchi
(b) ‘To
translate’ means ‘to exchange’? A new interpretation of the earliest Chinese
attempts to define translation By Top of Form
Bottom of Form
Top of Form
Bottom of Form
Top of Form
Bottom of Form
Martha P.Y.
Cheung
(c) China and
the Ancient Mediterranean World: A Survey of Ancient Chinese, Sino-Platonic
Papers, Number 242, November 2013, By YU Taishan, Victor H. Mair, Editor of
Sino-Platonic Papers, Department of East Asian Languages and Civilizations,
University of Pennsylvania, Philadelphia, PA 19104, USA
(d) Tianzhu,
historical East Asian name for India is pronounced in Old Chinese Hin-duk,
Persian Hindu, R̥ig Veda Sindhu, 'river, ocean'; By Dr Kalyanaraman
(e) Hindu,
Hinduism, and Hindutva, Twists of the Hindu Identity thru the ages, by Dr.
Rajen Barua.
(f) The Impact
of Indian myth on Occidental selected Poems, by Fadi Butrus K. Habash
(Assistant-Lecturer), University of Mosul, College of Education for Humanities,
Dept. of English.
(3)
(a) Western
Foundations of the (Indian) Caste System, A collection of Articles by various
authors, Published by Springer International Publishing AG, Gewerbestrasse 11,
6330 Cham, Switzerland.
(b) The
Tinnevelly Shanars, by Robert Caldwell, (published by Christian Knowledge
Society’s Press, Madras in 1849
(c) Census
report of 1911 by M L Middleton, ICS, Superintendent of the Government of
India, (Vol 15, Part I, Page 343).
(d) Defiled
Trades and Social Outcasts: Honor and Ritual Pollution in Early Modern Germany,
By Kathy Stuart, Professor of History, Published by Cambridge University Press,
2006.
(e)
Christianity And Hinduism, A Lecture, Addressed to Educated Hindus, By the
Right Rev Robert Caldwell.
(f) A
comparative grammar of the Dravidian or South Indian family of languages, by
Rev Robert Caldwell.
(g) The
Inequality Of Human Races By Arthur De Gobineau and Translated By Adrian
Collins, M.A., Introduction By Dr. Oscar Levy, Editor Of The Authorized English
Version Of Nietzsche's Works, Published By William Heinemann, London
(h) The
Aesthetic and Miscellaneous Works of Friedrich Von Schlegel, Historical idea.
(4)
(a) ഭഗവത് ഗീത
(b) ഋഗ് വേദം
(c) യജുർവേദം
(d) അഥർവവേദം
(e) ഈശാവാസ്യ
ഉപനിഷത്തു്
(f) കഠോപനിഷത്ത്
(g) ബ്രഹദാരണ്യക
ഉപനിഷത്തു്
(h) ആത്മോപദേശശതകം, രചന ശ്രീനാരായണ ഗുരുദേവൻ
(i) ദൈവദശകം രചന ശ്രീനാരായണ ഗുരുദേവൻ
(j) ദർശനമാല
രചന ശ്രീനാരായണ ഗുരുദേവൻ
(k) വ്യാസ
മഹാഭാരതം
(l) ശ്രീമദ്വാല്മീകിരാമായണം
(m) ശ്രീ
നാരായണ ഗുരുദേവകൃത്കൾ, സമ്പൂർണ്ണ
വ്യാഖ്യാനം, എഴുതിയതു്
പ്രൊഫസർ ജി.ബാലകൃഷ്ണൻ നായർ, പ്രസിദ്ധീകരിച്ചതു്
ശ്രീ നാരായണ ധർമ്മസംഘം, ശിവഗിരി, വർക്കല, കേരളം.
No comments:
Post a Comment